/sathyam/media/media_files/2025/07/20/nhhvgf-2025-07-20-04-53-47.jpg)
എൽ സാൽവദോറിലേക്കു നാടുകടത്തി അവിടത്തെ കുപ്രസിദ്ധമായ സെക്കോട്ട് തടവറയിൽ അടച്ചിരുന്ന 252 വെനസ്വേലക്കാരെ ട്രംപ് ഭരണകൂടം സ്വന്തം നാട്ടിലേക്കു അയച്ചു. അതോടെ വെനസ്വേലയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തടവിൽ വച്ചിരുന്ന 10 അമേരിക്കൻ പൗരന്മാർക്കു മോചനം സാധ്യമായി.
വെനസ്വേലയിൽ നിയമവിരുദ്ധമായി തടവിൽ വച്ചിരുന്നവരാണ് മോചിതരായ യുഎസ് പൗരന്മാരെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു. അതേ സമയം, ക്രിമിനലുകൾ എന്നാരോപിച്ചു എൽ സാൽവദോറിലേക്ക് മാർച്ചിൽ അയച്ച 252 വെനസ്വേലക്കാരിൽ യുഎസിൽ കുറ്റം ചുമത്തപ്പെട്ട 34 പേർ മാത്രമേയുള്ളുവെന്നു യുഎസ് മാധ്യമങ്ങൾ തന്നെ പറയുന്നു.
അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ ഊർജിത നടപടിയുണ്ടെന്നു ബോധ്യപ്പെടുത്താനാണ് പ്രസിഡന്റ് ട്രംപ് 252 പേരെ അയച്ചതെന്നു വെനസ്വേല വാദിച്ചു. യുഎസ് പൗരന്മാരെ വെനസ്വേല ജയിലിൽ അടച്ചതാവട്ടെ, വിലപേശാൻ സൗകര്യത്തിനാണ് എന്നാണു വിലയിരുത്തൽ.
നാടുകടത്തിയ വെനസ്വേലക്കാർ കോടതിയെ സമീപിച്ചപ്പോൾ അവർ ക്രിമിനൽ കുറ്റം ചെയ്തതിന്റെ തെളിവൊന്നും ഹാജരാക്കാൻ ട്രംപ് ഭരണകൂടത്തിനു കഴിഞ്ഞില്ല.
യുഎസ് തടവുകാരെ വിട്ടുകിട്ടാൻ സഹായിച്ചതിന് എൽ സാൽവദോർ പ്രസിഡന്റ് നയിബ് ബുക്കലേയ്ക്കു റുബിയോ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us