ചൈനയും റഷ്യയും ഇന്ത്യയും ഉയർന്നു വരുന്ന സമ്പദ് വ്യവസ്ഥകളാണെന്നു ബെയ്ജിംഗ്

New Update
U

ചൈനയും റഷ്യയും ഇന്ത്യയും ഉയർന്നു വരുന്ന സമ്പദ് വ്യവസ്ഥകളാണെന്നു ചൈനീസ് വിദേശകാര്യ വകുപ്പ് തിങ്കളാഴ്ച്ച പറഞ്ഞു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ചു ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്.

Advertisment

മൂന്നു രാജ്യങ്ങളും ഗ്ലോബൽ സൗത്തിൽ പ്രധാനപ്പെട്ട അംഗങ്ങളാണെന്നും വക്താവ് ഗുവോ ജിയാക്കിൻ ചൂണ്ടിക്കാട്ടി.

"മൂന്ന് രാജ്യങ്ങളും തമ്മിൽ നല്ല ബന്ധങ്ങൾ ഉണ്ടായാൽ അത് പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭദ്രതയ്ക്കും പുരോഗതിക്കും സഹായിക്കും."

റഷ്യയും ഇന്ത്യയുമായി ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ചൈന തയാറാണെന്നു അദ്ദേഹം പറഞ്ഞു.

എണ്ണക്കച്ചവടത്തെ പറ്റി റഷ്യ

ഇന്ത്യ പ്രയോജനമുള്ള ഇടങ്ങളിൽ നിന്നു എണ്ണ വാങ്ങുമെന്നു പുട്ടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് തിങ്കളാഴ്ച്ച മോസ്കോയിൽ പറഞ്ഞു.

"ഇന്ത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്, അവർ അവർക്കു പ്രയോജനപ്പെടുന്ന വിധം വിദേശ വ്യാപാരം നടത്തുന്നു. മെച്ചം കിട്ടുന്നിടത്തു നിന്നു ഊർജോൽപന്നങ്ങൾ വാങ്ങുന്നു."

പുട്ടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയം ആയിരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

Advertisment