ബ്രാംപ്ടൻ അഗ്നിബാധയിൽ ഇന്ത്യക്കാർ മരിച്ചതിൽ കോൺസലേറ്റ് അനുശോചിച്ചു

New Update
U

കാനഡയിലെ ബ്രാംപ്ടണിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടു വയസുകാരൻ ഉൾപ്പെടെ ഒരു ഇന്ത്യൻ കുടുംബത്തിലെ അഞ്ചു പേർ മരിച്ചതിൽ ടൊറോന്റോയിലെ ഇന്ത്യൻ കോൺസലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Advertisment

നവംബർ 20നാണു പഞ്ചാബിൽ ലുധിയാനയിലെ ഗുറാം ഗ്രാമത്തിൽ നിന്നുള്ള കുടുംബത്തിനു ബ്രാംപ്ടണിലെ ബനാസ് വേയിലെ വീട്ടിൽ ദുരന്തം സംഭവിച്ചത്. തീ വേഗത്തിൽ ആളിപ്പടർന്നപ്പോൾ കുടുംബാംങ്ങൾ ഉള്ളിൽ പെട്ടു പോവുകയായിരുന്നു.

ഹരീന്ദർ കൗർ, മരുമകൾ ഗുർജീത് കൗർ, ഹരീന്ദറിന്റെ പൗത്രൻ ബന്തബീർ സിംഗ് (2), അനന്തരവൾ അനു എന്നിവർ കൊല്ലപ്പെട്ടതായി സ്ഥിരീകരണമുണ്ട്. ഹരീന്ദറിന്റെ മകൾ അർശ്വീർ കൗർ, അവരുടെ മകൻ അമൃത്്വീർ സിംഗ്, അഞ്ചു വയസുള്ള പൗത്രൻ ജോറാവർ സിംഗ് എന്നിവർ രക്ഷപെട്ടു. ഗുരുതരമായി പരുക്കേറ്റ അവരെല്ലാം ആശുപത്രിയിലാണ്. 9 മാസം ഗർഭിണിയായ അർശ്വീർ കൗർ മേൽക്കൂരയിൽ നിന്നു എടുത്തുചാടിയാണ് രക്ഷപെട്ടത്.

അവർക്കു പക്ഷെ കുട്ടിയെ നഷ്ടമായി. ഭർത്താവ് ട്രക് ഡ്രൈവർ ജുഗ്രാജ് സിംഗ് ജോലി സ്ഥലത്തായിരുന്നു.

കുടുംബത്തിന് എല്ലാ സഹായവും എത്തിക്കുന്നുണ്ടെന്നു കോൺസലേറ്റ് പറഞ്ഞു. "കോൺസലേറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ തീവ്ര ദുഃഖത്തിൽ ഞങ്ങൾ അവരോടൊപ്പമുണ്ട്."

തീപിടിത്തം എങ്ങിനെ ഉണ്ടായി എന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടില്ല. എന്നാൽ എന്തെങ്കിലും കുറ്റകൃത്യത്തിന്റെ സൂചന ഇല്ലെന്നു പോലീസ് ഓഫിസർ ടൈലർ ബെൽ പറഞ്ഞു.

ബ്രാംപ്ടൻ മേയർ പാട്രിക് ബ്രൗണും അഗാധമായ ദുഃഖം അറിയിച്ചു.

Advertisment