/sathyam/media/media_files/2025/11/17/c-2025-11-17-05-24-04.jpg)
നോർത്ത് കരലിനയുടെ ഏറ്റവും വലിയ നഗരമായ ഷാർലറ്റിൽ ശനിയാഴ്ച്ച ഫെഡറൽ ഇമിഗ്രെഷൻ ഏജൻറുമാർ വ്യാപകമായ റെയ്ഡുകൾ ആരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ തൂത്തു വാരി അമേരിക്കൻ ജനതയെ സുരക്ഷിതരാക്കുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലോഫ്ലിൻ പറഞ്ഞു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന നഗരത്തിൽ അക്രമാസക്തരായ അനധികൃത കുടിയേറ്റക്കാരെയാണ് ലക്ഷ്യം വയ്ക്കുന്നത്.
നിരവധി പേരെ യുഎസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ പറയുന്നു.
നഗരത്തിലെ 150,000ലേറെ കുടിയേറ്റക്കാർക്കിടയിൽ അനാവശ്യമായി ഭീതി ഉയർത്തുന്ന റെയ്ഡുകളാണ് ഇവയെന്നു നഗരാധികൃതർ ചൂണ്ടിക്കാട്ടി. ഷാർലറ്റ് മേയർ വി ലൈലസ് പറഞ്ഞു: "ജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ഷാർലറ്റ്-മെക്ലാൻബർഗ് കൗണ്ടി നിവാസികൾക്ക് ഞങ്ങളുടെ പിന്തുണയുണ്ട്.
"ഞങ്ങൾ സേവിക്കുന്ന ജനങ്ങളുടെ അവകാശങ്ങളും അന്തസും സംരക്ഷിക്കുമെന്നു ഞങ്ങൾ ഉറപ്പു തന്നിട്ടുണ്ട്. അതിനു നിയമാനുസൃതം വേണ്ടതു ചെയ്യും. ജനങ്ങൾ അവരുടെ അവകാശങ്ങൾ മനസിലാക്കുകയും ചെയ്യണം."
പ്രതിഷേധിക്കുന്നവർ സമാധാനം ഉറപ്പാക്കണമെന്നു അധികൃതർ അഭ്യർഥിച്ചു. ആവശ്യമെങ്കിൽ റെയ്ഡിൽ പങ്കെടുക്കാത്ത നഗരത്തിലെ പോലീസിനെ വിളിക്കണം.
ബോർഡർ പട്രോൾ, ഐസ് ഏജന്റുമാർ വെള്ളിയാഴ്ച്ച നഗരത്തിൽ എത്തിയതോടെ ഭീതി മൂലം പല കച്ചവട സ്ഥാപനങ്ങളും അടച്ചതായി റിപ്പോർട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us