കലിഫോർണിയ വെടിവെയ്പിൽ നാലു പേർ കൊല്ലപ്പെട്ടു

New Update
Y

കലിഫോർണിയയിലെസ്റ്റോക്ടൺ സിറ്റിയിൽ ശനിയാഴ്ച്ച രാത്രി ഒരു കുടുംബത്തിന്റെ ആഘോഷത്തിനിടയിൽ വെടിയേറ്റ് നാലു പേർ മരിച്ചു. 10 പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിലാക്കി.

Advertisment

ലൂസിൽ അവന്യുവിൽ 1900 ബ്ളോക്കിലുള്ള ബാങ്ക്വറ്റ് ഹാളിൽ ഒരു കുട്ടിയുടെ ജന്മദിനാഘോഷ വിരുന്നു നടക്കുമ്പോഴാണ് വൈകിട്ട് ആറു മണിയോടെ വെടിവയ്പ് ഉണ്ടായതെന്നു സാൻ ഹൊയാക്കിൻ കൗണ്ടി ഷെരീഫിന്റെ വക്താവ് ഹീതർ ബ്രെന്റ് പറഞ്ഞു.

ഇരകളായവരിൽ കൗമാരക്കാരും ഉൾപ്പെടുന്നു.അക്രമിയെ പിടികിട്ടിയിട്ടില്ലെന്നും അവർ അറിയിച്ചു.

അന്വേഷണം ആരംഭിച്ചിട്ടേയുള്ളു എന്നവർ പറഞ്ഞു. എന്നാൽ ലക്ഷ്യം വച്ചുള്ള ആക്രമണം ആയിരുന്നു എന്നാണ് സൂചന.

ഗവർണർ ഗവിൻ ന്യൂസമിനെ കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഓഫീസ് നിരീക്ഷിച്ചു വരികയാണെന്നും ഗവർണറുടെ പ്രസ് ഓഫിസ് പറഞ്ഞു.

Advertisment