/sathyam/media/media_files/2025/11/17/c-2025-11-17-04-41-43.jpg)
മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അഴിമതി എന്നിവ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് സർക്കാരിനെതിരെ ജെൻ സി പ്രതിഷേധം. ശനിയാഴ്ച ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.
മെക്സിക്കോ സിറ്റിയിൽ നടന്ന റാലി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. 100 പൊലീസ് ഉദ്യോഗസ്ഥർക്കും 20 പ്രതിഷേധക്കാർക്കും പരിക്കേറ്റു. പ്രസിഡന്റിന്റെ ഒദ്യോഗിക വസതിയായ നാഷണൽ പാലസിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. കെട്ടിടത്തിനു ചുറ്റുമുണ്ടായിരുന്ന സുരക്ഷാ വേലികൾ പൊളിച്ചുമാറ്റാനും പ്രതിഷേധക്കാർ ശ്രമം നടത്തി. ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർവാതവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. നൂറുകണക്കിന് ചെറുപ്പക്കാർ പൊലീസിന് നേരെ വെടിയുണ്ടകൾ എറിഞ്ഞതായും റിപ്പോർട്ടുണ്ട്.
ഈ വർഷം പല രാജ്യങ്ങളിലും 90-കളുടെ അവസാനത്തിനും 2010-കളുടെ തുടക്കത്തിനും ഇടയിൽ ജനിച്ച ജനസംഖ്യാ (ജെൻ സി) വിഭാഗത്തിലെ അംഗങ്ങൾ അസമത്വം, ജനാധിപത്യപരമായ പിന്നോക്കാവസ്ഥ, അഴിമതി എന്നിവയ്ക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഉറുപാൻ മേയറായിരുന്ന കാർലോസ് ആൽബെർട്ടോ മാൻസോ റോഡ്രിഗസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് മെക്സിക്കോ സിറ്റിയിൽ യുവാക്കൾ പ്രധാനമായും റാലികൾ സംഘടിപ്പിച്ചത്. ജനറേഷൻ ഇസഡ് അംഗങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിലും, പ്രതിപക്ഷ പാർട്ടികളുടെ മുതിർന്ന അനുയായികളിൽ നിന്ന് ശക്തമായ പിന്തുണയാണ് റാലികൾക്ക് ലഭിച്ചത്.
വലതുപക്ഷ പാർട്ടികൾ ജെൻ ഇസഡ് പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുവെന്നും, സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണത്തിന് ശ്രമിക്കുന്നുവെന്നും പ്രസിഡന്റ്ഷെയിൻബോം ആരോപിച്ചു. സർക്കാരിനെതിരെ വിദേശത്ത് നിന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു പ്രസ്ഥാനമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
2024 ഒക്ടോബർ മുതൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം 70 ശതമാനത്തിലധികം ജനപ്രീതിയോടെയാണ് അധികാരത്തിൽ തുടരുന്നത്. എന്നാൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങൾ സർക്കാരിന്റെ സുരക്ഷാ നയത്തിനെതിരായ വിമർശനത്തിന് കാരണമായിട്ടുണ്ട്.
ഉറുപാൻ മേയറായിരുന്ന കാർലോസ് മാൻസോ ഈ മാസം ആദ്യമാണ് ഒരു പൊതുചടങ്ങിനിടെ വെടിയേറ്റ് മരിച്ചത്. ഉറുപാനിലെ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്കെതിരെ സൈനിക നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us