New Update
/sathyam/media/media_files/2025/12/01/f-2025-12-01-03-20-20.jpg)
ഡാലസ്-ഫോർട്ട് വർത്ത് ശക്തമായ ഇടിമിന്നലിനെ തുടർന്ന് ഡിഎഫ്ഡബ്ല്യു രാജ്യാന്തര വിമാനത്താവളത്തിലേക്കു വിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ് എ എ) ശനിയാഴ്ച്‌ച ഉച്ചയ്ക്ക് ശേഷം 'ഗ്രൗണ്ട് സ്റ്റോപ്പ്' പ്രഖ്യാപിച്ചു. ഇത് നൂറുകണക്കിന് വിമാനങ്ങളുടെ സർവീസുകളെ ബാധിച്ചു.
Advertisment
മറ്റ് നഗരങ്ങളിൽ നിന്ന് ഡി എഫ് ഡബ്ല്യൂ വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ട വിമാനങ്ങൾക്കാണ് ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തിയത്. പ്രാദേശിക സമയം ഉച്ചക്ക് 2:57 നാണ് സ്റ്റോപ്പ് ഏർപ്പെടുത്തിയത്. പിന്നീട് ഇത് വൈകിട്ട് 5:30 വരെ നീട്ടാൻ തീരുമാനിച്ചു. വൈകിട്ട് 4:55 വരെയുള്ള കണക്കുകൾ പ്രകാരം, 593 വിമാനങ്ങൾ വൈകുകയും 74 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതായി ഫ്ലൈറ്റ് അവെയർ ഡാറ്റ സൂചിപ്പിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us