/sathyam/media/media_files/2025/11/30/g-2025-11-30-05-38-37.jpg)
വൈറ്റ് ഹൗസിനടുത്തു രണ്ടു നാഷണൽ ഗാർഡുകളെ വെടിവച്ച അഫ്ഘാൻ വംശജൻ റഹ്‌മാനുളള ലകൻവാളിനെ മറ്റൊരു നാഷണൽ ഗാർഡ് വീരോചിതമായി കീഴ്പെടുത്തിയത് വെറുമൊരു പേനാക്കത്തി ഉപയോഗിച്ച്.വൈറ്റ് ഹൗസിൽ നിന്നു രണ്ടു ബ്ലോക്ക് മാത്രം അകലെ ഫരാഗെറ്റ് വെസ്റ്റ് മെട്രോ മുന്നിൽ ഡ്യൂട്ടിയിൽ നിന്നിരുന്ന ഗാർഡുകളെയാണ് ലകൻവാൾ ആക്രമിച്ചത്. അഫ്ഘാൻ സൈനികനായിരുന്ന അയാൾ .357 മാഗ്നം-കാലിബർ സ്മിത്ത്&വൈസൺ റിവോൾവറാണ് ഉപയോഗിച്ചത്.
വെടിയൊച്ച കേട്ടയുടൻ അല്പം അകലെ ഡ്യൂട്ടിയിൽ ആയിരുന്ന മറ്റൊരു ഗാർഡ് അവിടേക്കു ശ്രദ്ധ തിരിച്ചു. ആയുധം ഇല്ലായിരുന്ന അദ്ദേഹത്തിന്റെ കയ്യിൽ പേനാക്കത്തി ഉണ്ടായിരുന്നു. ലകൻവാൾ തന്നെ കണ്ടുവെന്നു മനസിലാക്കിയ അദ്ദേഹം ഒരു കാറിനു പിന്നിൽ ഒളിച്ചു.
സി ബി എസ് റിപ്പോർട്ട് അനുസരിച്ച്, ലകൻവാൾ തോക്കിൽ തിര നിറയ്ക്കാൻ ശ്രമിച്ച ഇടവേളയിൽ ഗാർഡ് കാറിനു പിന്നിൽ നിന്നു കുതിച്ചു അയാളെ തലയിൽ പലതവണ ആഞ്ഞു കുത്തി. ലകൻവാൾ അതോടെ നിലത്തു വീണു 'അള്ളാഹു അക്ബർ' എന്നു വിളിച്ചു.
നാലാമതൊരു ഗാർഡ് അപ്പോൾ ഓടിയെത്തി. അയാൾ ലകൻവാളിനെ അരക്കെട്ടിലും കാലിലും വെടിവച്ചു. ഇരുവരും ചേർന്ന് ലകൻവാളിനെ കീഴ്പെടുത്തി.
വാഷിംഗ്‌ടൺ സ്റ്റേറ്റിൽ അഫ്ഘാൻ വംശജർ ഏറെയുള്ള ബെലിൻഗാമിൽ നിന്ന് 3,000 മൈലോളം യാത്ര ചെയ്‌താണ് ലകൻവാൾ ബുധനാഴ്ച്ച ഉച്ചയ്ക്ക ഡി സിയിൽ എത്തിയത്. ഏതാണ്ട് 40 മണിക്കൂർ യാത്ര.
ഭാര്യയും അഞ്ചു മക്കളുമുള്ള അയാൾ എന്നാണ് വീട്ടിൽ നിന്നു പുറപ്പെട്ടതെന്നു സംഘത്തിനു പറയാൻ അന്വേഷണ കഴിയുന്നില്ല.
തോക്കിലെ നാലു തിരകളും രണ്ടു ഗാർഡുകളെ വെടിവച്ചപ്പോൾ തീർന്നുവെന്നു അവർ പറയുന്നു. പിന്നെ അയാൾ വെടിയേറ്റു വീണ ഗാർഡ് സാറാ ബെക്ക് സ്ട്രോമിന്റെ തോക്കിൽ നിന്നു തിരകൾ എടുത്തു ഗാർഡ് ആൻഡ്രൂ വോൾഫിനെതിരെ ആക്രമണം തുടർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us