കപർട്ടീനോ സിറ്റി മാനേജരായി ഇന്ത്യൻ വംശജ ടീനാ കപൂറിനെ സ്ഥിരീകരിച്ചു

New Update
H

കലിഫോർണിയയിൽ കപർട്ടീനോ സിറ്റി മാനേജരായി ഇന്ത്യൻ വംശജ ടീനാ കപൂറിനെ സിറ്റി കൗൺസിൽ ഏകകണ്ഠമായി സ്ഥിരീകരിച്ചു. മേയ് മുതൽ അവർ ഈ ചുമതല താത്കാലികമായി വഹിച്ചു വരികയായിരുന്നു.

Advertisment

മുനിസിപ്പൽ പ്രവർത്തനങ്ങൾക്കു മേൽനോട്ടം നൽകുന്ന കപൂർ കൗൺസിൽ നിർദേശിക്കുന്ന നയപരിപാടികൾ നടപ്പാക്കുകയും ചെയ്യും. 1999ൽ ഇന്ത്യയിൽ നിന്നു കുടിയേറിയ കപൂർ നഗരത്തിന്റെ ആദ്യ ഇന്ത്യൻ അമേരിക്കൻ സിറ്റി മാനേജർ ആയിരിക്കും.

കപൂറിന്റെ പരിചയസമ്പത്തും തൊഴിലിലെ ധാർമികതയും നേതൃത്വ പാടവവും ഈ ചുമതയിൽ അവരുടെ മികവ് ഉറപ്പാക്കുമെന്നു മേയർ ലിയാങ് ചാവോ പറഞ്ഞു. ഇടക്കാല ചുമതലയിൽ അവർ അതു തെളിയിച്ചതാണ്.

സാൻ ഹോസ്, ഫ്രീമണ്ട്, കപർട്ടീനോ എന്നീ നഗരങ്ങളിൽ പല ചുമതലകൾ വഹിച്ച കപൂറിന് 25 വർഷത്തെ പരിചയമുണ്ട്.

1999ൽ ഇന്ത്യയിൽ നിന്നു കുടിയേറിയ കപൂർ നഗരത്തിന്റെ ആദ്യ ഇന്ത്യൻ അമേരിക്കൻ സിറ്റി മാനേജർ ആയിരിക്കും.

Advertisment