മിഷിഗൺ റിപ്പബ്ലിക്കൻ കോ-ചെയറായി ഇന്ത്യൻ അമേരിക്കൻ സണ്ണി റെഡ്ഡിയെ തിരഞ്ഞെടു ത്തു

New Update
G

ഇന്ത്യൻ അമേരിക്കൻ സംരംഭകനും സാമൂഹ്യ നേതാവുമായ സണ്ണി റെഡ്ഡിയെ മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടി കോ-ചെയർ ആയി എതിരില്ലാതെ തിരഞ്ഞെടുത്തു.

Advertisment

മിഷിഗൺ റിപ്പബ്ലിക്കൻ ചെയർമാൻ ജിം രുൺസ്റ്റഡ് ആണ് റെഡ്ഡിയെ നിർദേശിച്ചത്. ആ സ്ഥാനത്തേക്ക് ആരു വരണമെന്നു താൻ ദീർഘമായി ആലോചിച്ചെന്നു അദ്ദേഹം പറഞ്ഞു. "സണ്ണിയെക്കാൾ കഠിനാധ്വാനിയായ മറ്റൊരാളെ സത്യത്തിൽ ഞാൻ കണ്ടിട്ടില്ല. മിഷിൻഗന്റെ ഓരോ ഭാഗത്തെയും അദ്ദേഹം കരുതലോടെയാണ് കാണുന്നത്."

മിഷിഗൺ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ ഏറ്റവും ജനപ്രീതിയുള്ള ആളാണ് റെഡ്ഡിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെഡ്ഡിയുടെ നോമിനേഷൻ ഉടൻ അംഗീകരിക്കപ്പെട്ടു. മിഷിഗൻറെ ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പു വർഷമാണ് വരുന്നതെന്നും കഠിനാധ്വാനം വേണമെന്നും റെഡ്ഡി പറഞ്ഞു.

Advertisment