/sathyam/media/media_files/2025/12/07/f-2025-12-07-05-26-21.jpg)
ന്യൂയോർക്ക് നഗരത്തിൻ്റെ ആദ്യ മുസ്ലിം മേയറാകാൻ ഒരുങ്ങുന്ന സോഹ്റാൻ മംദാനിയെ കുറിച്ച് എൻവൈപിഡി കമ്മീഷണർ ജെസിക്ക ടിഷിന്റെ ഇളയ സഹോദരനായ ബെഞ്ചമിൻ ടിഷ് നടത്തിയ പരാമർശം ചർച്ചയാകുന്നു. ബുധനാഴ്‌ച രാത്രി മാൻഡറിൻ ഓറിയന്റൽ ഹോട്ടലിൽ നടന്ന ജ്യൂത സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന മെട് കൗൺസിലിന്റെ്റെ വാർഷിക ചാരിറ്റി പരിപാടിക്കിടെയാണ് ടിഷ് മംദാനിയെ 'ജൂത ജനതയുടെ ശത്രു' എന്ന് വിശേഷിപ്പിച്ചത്.
ബെഞ്ചമിൻ ടിഷിന്റെ ഓഫീസ് ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മംദാനിയുടെ വക്താവും വിഷയത്തിൽ അഭിപ്രായം പറയാൻ കൂട്ടാക്കിയില്ല.
വർഷങ്ങളായി പലസ്തീൻകാരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന ശക്തമായ ശബ്ദങ്ങളിൽ ഒന്നാണ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മംദാനിയുടേത്. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഗാസയിൽ ഇസ്രയേൽ നടത്തിയ യുദ്ധത്തെ അദ്ദേഹം തുടർച്ചയായി വിമർശിച്ചതോടെയാണ് അദ്ദേഹമൊരു ജൂതവിരുദ്ധനാണെന്ന് പ്രചരിച്ചത്.
താൻ യഹൂദ വിരുദ്ധനല്ല, തന്റെ വിമർശനം ഒരു ജനതയ്ക്കെതിരെ അല്ല ഒരു ഗവൺമെന്റിനെതിരെയാണ് എന്നതാണ് മംദാനിയുടെ നിലപാട്.
രണ്ടു ദിവസം മുൻപ് അപോളോ ഗ്ലോബൽ മാനേജ്മെന്റിന്റെ സിഇഒ മാർക്ക് റോവാനും മറ്റൊരു ജൂത ചാരിറ്റി പരിപാടിയിൽ മംദാനിയെ തങ്ങളുടെ ശത്രു എന്ന് വിളിച്ചിരുന്നു. 2025 മേയർ തിരഞ്ഞെടുപ്പിനിടെ ടിഷ് കുടുംബാംഗങ്ങൾ മംദാനിക്കെതിരെ പ്രവർത്തിച്ച ഗ്രൂപ്പിന് 1 മില്യൺ ഡോളറിലേറെ സംഭാവന നൽകിയിരുന്നു. എന്നാൽ ജെസിക്ക ടിഷ് വ്യക്തിപരമായി തെരഞ്ഞെടുപ്പിൽ ഒരു സംഭാവനയും നൽകിയിട്ടില്ല.
ജെസിക്ക ടിഷ് മംദാനിയുടെ ഓഫർ സ്വീകരിച്ച് എൻവൈപിഡി ചീഫായി തുടരാൻ സമ്മതിച്ച രണ്ടു ആഴ്ചയ്ക്കു ശേഷമാണ് ബെഞ്ചമിൻ ടിഷിൻ്റെ പ്രസ്‌താവന എത്തുന്നത്. തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ആരോഗ്യകരമായ പങ്കാളിത്തത്തിൻ്റെ അടയാളമായി അതിനെ കാണുന്നു എന്നാണ് മംദാനി ടിഷിന്റെ നിയമനത്തിനെക്കുറിച്ച് എതിർപ്പുവന്നപ്പോൾ പറഞ്ഞത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us