ട്രംപിന്റെ ജനപിന്തുണ എക്കാലത്തെയും താഴ്ന്ന നിലയിലെന്നു സർവേകളിൽ സൂചന

New Update
Trump

ലോകത്തെ വിരൽ തുമ്പിൽ നിർത്താൻ ശ്രമിക്കുന്ന യുഎസ് പ്രസിഡന്റിനെ പക്ഷെ അമേരിക്കൻ ജനത മടുത്തു തുടങ്ങിയെന്ന സൂചന നൽകി നിരവധി സർവേകൾ.

Advertisment

ഡോണൾഡ് ട്രംപിന്റെ തൊഴിൽ മികവ് അംഗീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു എന്നാണ് സർവേകൾ കാണിക്കുന്നത്.

രണ്ടാം തവണ അധികാരമേറ്റ ശേഷം 10 മാസത്തിനിടയിൽ അദ്ദേഹത്തിന്റെ അപ്രൂവൽ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. 2021ൽ അധികാരം ഒഴിഞ്ഞ ശേഷം കാണുന്ന ഏറ്റവും വലിയ അപ്രീതിയും വ്യക്തമാകുന്നു. എല്ലാ രംഗങ്ങളിലും ട്രംപ് പരാജയമാണെന്നു വിലയിരുത്തുന്ന സർവേകളാണ് അടുത്ത കാലത്തു ആദ്യമായി പുറത്തു വന്നിട്ടുളളത്.

ഗാലപ് വെള്ളിയാഴ്ച്ച പുറത്തു വിട്ട സർവേയിൽ 60% പേർ ട്രംപിനെ തള്ളിക്കളയുന്നു.

അംഗീകരിക്കുന്നവർ വെറും 36% ആണ്. അടുത്ത ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി കനത്ത തിരിച്ചടി നേരിടാൻ പോകുന്നു എന്നാണ് ഗാലപ്പിന്റെ വിലയിരുത്തൽ.

ഡെമോക്രാറ്റുകൾക്കിടയിൽ മാത്രമല്ല പിന്തുണ കുറഞ്ഞത്. റിപ്പബ്ലിക്കൻ അനുഭാവികളും സ്വതന്ത്രരും പിന്നോട്ടു വലിഞ്ഞിട്ടുണ്ട്. ഒക്ടോബറിനു ശേഷം റിപ്പബ്ലിക്കൻ പിന്തുണ 7% കുറഞ്ഞു 84ൽ എത്തി. സ്വതന്ത്രർ 8% കുറഞ്ഞു: 33ൽ നിന്ന് 25ലേക്ക്.

കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് ഏറ്റവുമധികം പിന്തുണ കിട്ടുന്നത്: 43% വരെ. വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ 41% പേരുടെ പിന്തുണയുണ്ട്. വ്യാപാര വിഷയത്തിൽ 39%.

Advertisment