സാൻ ദിയാഗോ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഇന്ത്യൻ വംശജനായ അസോസിയേറ്റ് പ്രഫസർ നിസർഗ് ഷായ്‌ക്കെതിരെ ലൈംഗിക അതിക്രമ കേസ്. 14 വയസുള്ള പയ്യനെ ലൈംഗിക ആവശ്യത്തിനു ക്ഷണിച്ചു എന്നാരോപിക്കുന്ന വീഡിയോ പുറത്തു വിട്ടത് 'People v Preds' എന്ന ഗ്രൂപ്പാണ്.
ഓഗസ്റ്റ് 2നു സാൻ ദിയാഗോയിലെ ഒരു ഗ്രോസറി സ്റ്റോറിൽ വച്ചു ഷാ വിഷയം ഗ്രൈൻഡർ ആപ്പിൽ തുറന്നു സംസാരിച്ചെന്നു ടിം ജോൺസൺ എന്ന ആക്ടിവിസ്റ്റ് പറയുന്നു. തന്റെ നടപടികൾ അങ്ങേയറ്റം വെറുക്കപ്പെടേണ്ടതാണെന്നു ഷാ സമ്മതിക്കുന്നു.
അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുമുണ്ട് അദ്ദേഹം. "ഭീകരമായിപ്പോയി. ഏറ്റവും മോശപ്പെട്ട പ്രവൃത്തി. എനിക്കൊരു പക്ഷെ സഹായം വേണ്ടി വരാം."
എന്നാൽ സന്ധിർഗോവില്ലേ പത്രത്തിനു നൽകിയ പ്രസ്താവനയിൽ അദ്ദേഹം കുറ്റം നിഷേധിക്കുന്നു. കൂടുതൽ കാര്യങ്ങൾ തന്റെ അഭിഭാഷകനു വിടുകയാണ്.
പോലീസ് ഷായെ അറസ്റ്റ് ചെയ്തിട്ടില്ല, അന്വേഷണം തുടരുകയാണ്. ഷായുടെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.
അന്വേഷണത്തിനു യൂണിവേഴ്സിറ്റി പൂർണ സഹകരണം വാഗ്‌ദാനം ചെയ്തു.