/sathyam/media/media_files/2025/11/30/v-2025-11-30-05-03-12.jpg)
മുൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവുകൾ ഓട്ടോപെൻ ഉപയോഗിച്ചാണ് ഒപ്പുവച്ചതെന്നു ആരോപിച്ചു അവ താൻ റദ്ദാക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 82 വയസിൽ സ്ഥാനമൊഴിഞ്ഞ ബൈഡനു സ്വബോധം ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഓട്ടോപെൻ കൊണ്ട് ഒപ്പിടാൻ സഹായികളെ ചുമതലപ്പെടുത്തിയിരുന്നു എന്നും നിരന്തരം ആരോപിക്കുന്ന ട്രംപ് പക്ഷെ അതിനു തെളിവൊന്നും ഹാജരാക്കിയിട്ടില്ല. ബൈഡനും സഹായികളും അത് നിഷേധിച്ചിട്ടമുണ്ട്.
ബൈഡന്റെ ഉത്തരവുകളിൽ ഭൂരിഭാഗവും ഓട്ടോപെൻ ആണെന്നു ട്രംപ് വെള്ളിയാഴ്ച്ച ആവർത്തിച്ചു. "ഉറക്കംതൂങ്ങി ജോ ബൈഡന്റെ 92% ഒപ്പും ഓട്ടോപെൻ ആണ്. അതെല്ലാം ഞാൻ ഇതോടെ റദ്ദാക്കുന്നു. അതിനൊന്നും ഇനി പ്രാബല്യമില്ല," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.
ബൈഡന്റെ എക്സിക്യൂട്ടീവ് ഓര്ഡറുകൾ ഉൾപ്പെടെ അദ്ദേഹം 'നേരിട്ട് ഒപ്പിടാത്ത' എല്ലാം റദ്ദാക്കുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി. ജീവനക്കാർ തന്റെ ഉത്തരവനുസരിച്ചു ഓട്ടോപെൻ ഉപയോഗിച്ചു എന്നു ബൈഡൻ വാദിച്ചാൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തു കോടതി കയറ്റുമെന്നും 2020ൽ ബൈഡനോടു തോറ്റ ട്രംപ് കൂട്ടിച്ചേർത്തു.
ബൈഡന്റെ ചുറ്റിലും കൂടി നിന്ന 'തീവ്ര ഇടതുപക്ഷ ഭ്രാന്തന്മാർ' പ്രസിഡൻസി തട്ടിയെടുത്തു എന്നു ട്രംപ് ആരോപിച്ചു. അവരാണ് ഓട്ടോപെൻ ഉപയോഗിച്ചത്. അത് തട്ടിപ്പായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us