സുപ്രീം കോടതി വിധി എതിരായാൽ താരിഫ് ചുമത്താൻ വേറെ വഴിയുണ്ടെന്നു ട്രംപ്

New Update
Trump

വ്യാപാരവും തീരുവയും ആയുധമാക്കി താൻ എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ചെന്ന അവകാശവാദം ഞായറാഴ്ച്ച കെന്നഡി സെന്ററിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. അതു കൊണ്ട് അസാമാന്യമായ രാജ്യരക്ഷ സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.

Advertisment

താരിഫ് ചുമത്തുന്നതിൽ പ്രസിഡന്റ് അധികാരസീമകൾ മറികടന്നോ എന്നു സുപ്രീം കോടതി വിധി പറയാനിരിക്കെയാണ് ഈ പ്രസ്താവം വന്നത്. കോടതി എതിരായ വിധി പറഞ്ഞാലും തീരുവ ചുമത്താൻ വഴിയുണ്ടെന്നു ട്രംപ് 'ട്രൂത് സോഷ്യലി'ൽ കുറിച്ചു.

"എന്നാൽ ഇപ്പോഴത്തെ രീതി കൂടുതൽ പ്രത്യക്ഷവും വേഗത്തിലുള്ളതുമാണ്."

യുഎസ് പ്രസിഡന്റിനു ലഭ്യമായ വിശാല അധികാരങ്ങൾ കൊണ്ടാണ് എട്ടു യുദ്ധങ്ങൾ തീർക്കാൻ കഴിഞ്ഞതെന്നു ട്രംപ് അവകാശപ്പെട്ടു.

കോടതി വിധി എതിരായാലും താരിഫ് ചുമത്താൻ വകുപ്പുകൾ ഉണ്ടെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻറ് പറഞ്ഞു. “ഇതേ തീരുവ ചുമത്താൻ 301, 232, 122 വകുപ്പുകൾ ഉണ്ട്.”

Advertisment