വ്യാപാര കരാർ ആസന്നമെ ന്നു ട്രംപ്, ഇന്ത്യയുടെ മേലുള്ള തീരുവ കുറയ്ക്കും

New Update
H

ഇന്ത്യയുമായുള്ള വ്യാപാര കരാർ അടുത്ത് തന്നെ ഉണ്ടാവുമെന്നും പിന്നാലെ ഇന്ത്യയുടെ മേൽ ചുമത്തിയിട്ടുളള തീരുവകൾ കുറയ്ക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ ട്രംപ് അറിയിച്ചു.

Advertisment

ഇന്ത്യയിലേക്കു അംബാസഡറായി അയക്കുന്ന തന്റെ വിശ്വസ്തൻ സെർജിയോ ഗോറിന്റെ സത്യപ്രതിജ്ഞയ്ക്കിടയിൽ ഓവൽ ഓഫിസിൽ സംസാരിക്കയായിരുന്നു ട്രംപ്.

"നമ്മൾ ഇന്ത്യയുമായി ഡീൽ ശരിയാക്കി വരികയാണ്. മുൻപുണ്ടായതിൽ നിന്നൊക്കെ വ്യത്യസ്തമായ ഡീൽ. ഇപ്പോൾ അവർക്കു എന്നോടു സ്നേഹമൊന്നുമില്ല, പക്ഷെ അത് വീണ്ടും ഉണ്ടാവും.

"നമുക്കൊരു ന്യായമായ ഡീൽ കിട്ടും. അവർ വിലപേശാൻ നല്ല മിടുക്കരാണ്. അത് നോക്കേണ്ടത് സെർജിയോ ആണ്. എല്ലാവര്ക്കും ഗുണകരമായ ഡീലിന്റെ അടുത്തു നമ്മൾ എത്തിയിട്ടുണ്ട്."

റിപ്പോർട്ടർമാർ പിന്നീട് ട്രംപിനോട് താരിഫിന്റെ കാര്യം ഉന്നയിച്ചു. "ഇപ്പോൾ ഇന്ത്യയുടെ മേൽ താരിഫ് വളരെ കൂടുതലാണ് എന്നതു ശരി. അത് അവർ റഷ്യൻ എണ്ണ വാങ്ങിയതു കൊണ്ടാണ്. പക്ഷെ ഇപ്പോൾ അവർ അത് വളരെയധികം കുറച്ചു. നമ്മൾ താരിഫ് കുറയ്ക്കാൻ പോകുന്നു.ഒരു ഘട്ടത്തിൽ നമ്മൾ കുറയ്ക്കും."

കെപ്ലർ നൽകുന്ന മാർക്കറ്റ് ഡാറ്റ അനുസരിച്ചു പക്ഷെ ഇന്ത്യ റഷ്യയിൽ നിന്നു വാങ്ങുന്ന എണ്ണ കുറച്ചിട്ടൊന്നുമില്ല.സെപ്റ്റംബറിൽ കുറയ്ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉറപ്പു കൊടുത്തതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഒക്ടോബറിലും സെപ്റ്റംബറിൽ വാങ്ങിയ പോലെ പ്രതിദിനം 1.59 മില്യൺ ബാരൽ വാങ്ങി.

എണ്ണക്കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന കെപ്ലർ പറയുന്നത് ഒക്ടോബറിൽ പ്രതിദിനം 1.73 മില്യൺ എന്ന കണക്കിൽ റഷ്യൻ എണ്ണ ഇന്ത്യയിലേക്കു പോയി എന്നാണ്.നവംബറിലെ കണക്കു ലഭ്യമായിട്ടില്ല.

റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി 25% ഉൾപ്പെടെ ഇന്ത്യയുടെ മേൽ 50% താരിഫാണ് ട്രംപ് ചുമത്തിയിട്ടുള്ളത്.

നിലവിലെ $191 ബില്യന്റെ വാർഷിക വ്യാപാരം 2030 ആവുമ്പോൾ $500 ബില്യൺ ആക്കണം എന്നാണ് ചർച്ചകളിൽ യുഎസും ഇന്ത്യയും ലക്ഷ്യം വയ്ക്കുന്നത്.

Advertisment