/sathyam/media/media_files/2025/11/02/thulasi-2025-11-02-05-01-39.jpg)
പുരോഹിത ഭരണം നിലവിലുള്ള ഇറാനിൽ ഭരണമാറ്റം എന്ന നയം ട്രംപ് ഭരണകൂടം ഉപേക്ഷിച്ചെന്നു ഡയറക്ടർ ഓഫ് നാഷണൽ സെക്യൂരിറ്റി തുൾസി ഗാബർഡ് വ്യക്തമാക്കി. പ്രയോജനമില്ലാത്ത നയം ആയിരുന്നുവെന്നു ഗൾഫിൽ ഇറാനുമായി ആത്മബന്ധമുള്ള ഷിയാ രാജ്യമായ ബഹ്റൈനിൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസ് സംഘടിപ്പിച്ച മനാമ ഡയലോഗിൽ അവർ പറഞ്ഞു.
ഇടപെടൽ ശീലമാക്കി പതിറ്റാണ്ടുകളായി യുഎസ് നടപ്പാക്കി വന്ന വിദേശകാര്യ നയം തിരിച്ചടിച്ചെന്നു ഗാബർഡ് പറഞ്ഞു. ട്രില്യൺ കണക്കിനു ഡോളർ പാഴാക്കിയ നയം അസ്ഥിരതയാണ് കൊണ്ടുവന്നത്. ഐ എസ് ഐ എസ് പോലുള്ള ഭീകര സംഘടനകളുടെ വളർച്ചയ്ക്കും അത് വഴിയൊരുക്കി.
ആ പരാജയപ്പെട്ട മോഡലിൽ നിന്നു മാറി ഡീലുകളിൽ ഉറപ്പിച്ച പ്രായോഗികമായ യുഎസ് നയം കൊണ്ടുവന്നത് പ്രസിഡന്റ്റ് ട്രംപ് ആണ്.
ഭരണകൂടങ്ങളെ അട്ടിമറിക്കുക, നമ്മുടെ ആളുകളെ സ്ഥാപിക്കുക എന്നിങ്ങനെയുള്ള പ്രയോജനമില്ലാത്ത നയങ്ങൾ ശത്രുത വളർത്തുകയാണ് ചെയ്തതെന്ന് അവർ പറഞ്ഞു.
"അതൊക്കെ അവസാനിപ്പിക്കാൻ തന്നെയാണ് ജനങ്ങൾ ട്രംപിനെ തിരഞ്ഞെടുത്തത്. ആദ്യ ദിവസം മുതൽ അദ്ദേഹം വ്യത്യസ്‌തമായ വിദേശനയം കൊണ്ടുവന്നു."
എന്നാൽ നിരീക്ഷകർ ഈ അവകാശവാദം അംഗീകരിച്ചിട്ടില്ല. ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണങ്ങൾ പഴയ നയം തന്നെയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വെനസ്വേലയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാൻ നീക്കമുണ്ട്.
ഗാസയിലെ വെടിനിർത്തൽ ദുർബലമാണെന്ന് ഗാബർഡ് സമ്മതിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us