ഇറാൻ ബന്ധമുള്ള ഡയറക്ടറുടെ പേരിൽ ഇന്ത്യൻ കമ്പനിക്കു യുഎസ് ഉപരോധം ഏർപ്പെടുത്തി

New Update
G

ചണ്ഡിഗഢിലെ ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഒരു ഡയറക്‌ടർക്കു ഇറാന്റെ പ്രതിരോധ പദ്ധതിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു കമ്പനിക്കു മേൽ യുഎസ് ഉപരോധം ഏർപ്പെടുത്തി.

Advertisment

ഇറാന്റെ മിസൈൽ-ഡ്രോൺ പദ്ധതികളുമായി ഈ കമ്പനി ഉൾപ്പെടെ 32 ബിസിനസ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബന്ധമുണ്ടെന്നു ട്രഷറി ഡിപ്പാർട്മെന്റ് ആരോപിക്കുന്നു. ചൈനീസ് നിർമിത മിസൈൽ ഭാഗങ്ങൾ ഇറാന് എത്തിച്ചു കൊടുക്കുന്നത്തിൽ ഫാംലെയ്ൻ ഡയറക്ടർ മാർക്കോ ക്ളിൻജിനു പങ്കുണ്ടെന്നാണ് ആരോപണം.

യു എ ഇയിലാണ് ജർമൻ പൗരനായ അദ്ദേഹത്തിന്റെ താമസം. ഉപരോധം മൂലം യുഎസിലുള്ള ആസ്തികൾ അദ്ദേഹത്തിനു തൊടാൻ പറ്റില്ല.

ഇറാനു മേൽ യുഎൻ വീണ്ടും ഉപരോധം ഏർപെടുത്തിയത് യുഎസ് ചൂണ്ടിക്കാട്ടി. 2015ലെ അണ്വായുധ നിയന്ത്രണ കരാർ ഇറാൻ ലംഘിച്ചു എന്നാരോപിച്ചു സെപ്റ്റംബർ 27നാണു യുഎൻ വീണ്ടും ഉപരോധം കൊണ്ടുവന്നത്.

Advertisment