/sathyam/media/media_files/2025/11/02/hbb-2025-11-02-04-20-30.jpg)
വാഷിങ്ടണ്‍: 33 വര്‍ഷങ്ങളായി നിലനിന്നിരുന്ന സ്വമേധയാ ഉള്ള മൊറട്ടോറിയം അവസാനിപ്പിച്ചു കൊണ്ട്, അമെരിക്ക ആണവായുധ പരീക്ഷണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ബുസാനില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക മുന്നോടിയായാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പരിപാടികളുമായി പൊരുത്തപ്പെടേണ്ടതിന്‍റെ ആവശ്യകതയാണ് തീരുമാനത്തിന് പിന്നിലെന്ന് ട്രംപ് പറയുന്നു. യുഎസ് പരീക്ഷണങ്ങല്‍ നടത്താതെ നില്‍ക്കുമ്പോള്‍ ഇരു രാജ്യങ്ങളും അവരുടെ പരീക്ഷണ ശേഷികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവുമധികം ആണവായുധങ്ങളുള്ളത് അമെരിക്കയ്ക്കാണ്. പിന്നാലെ റഷ്യയുമുണ്ട്. ചൈന പട്ടികയില്‍ വളരെ പിന്നിലാണെങ്കിലും 5 വര്‍ഷത്തിനുള്ളില്‍ ചൈന ഒപ്പമെത്തും. ഈ സാഹചര്യത്തില്‍ അമെരിക്ക നിയന്ത്രണം തുടര്‍ന്നാല്‍ തങ്ങള്‍ പിന്നിലായിപോവുമെന്നും ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us