/sathyam/media/media_files/8hK81qZ3KJcumId5dXXu.jpg)
ജിദ്ദ: മുപ്പത് വര്‍ഷത്തെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകനും, അജ്‌വ ജിദ്ദ ഘടകം പ്രസിഡണ്ടുമായ പനവൂർ മനാഫ് മൗലവി അല്‍ ബദ്‌രിയ്ക്ക്, അജ്‌വ ജിദ്ദ ഘടകം യാത്രയയപ്പ് നല്‍കി.
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപനമായ മൂവ്വാറ്റുപുഴ ബദ്‌രിയ്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ബോംബെയില്‍ ജോലി ചെയ്ത ശേഷമാണ് പ്രവാസ ജീവിതം തെരഞ്ഞെടുത്തത്.
മനാഫ് മൗലവിക്ക് ജിദ്ദ കമ്മിറ്റിയുടെ മൊമെന്‍റോ വൈസ് പ്രസിഡണ്ട് സെയ്ദ് മുഹമ്മദ് കാശിഫി, മുന്‍ ഉപദേശക സമിതിയംഗം സക്കീര്‍ ഹുസൈന്‍ കറ്റാനം, വൈസ് പ്രസിഡണ്ട് അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, ട്രഷറര്‍ നൗഷാദ് ഓച്ചിറ, എക്സിക്യൂട്ടീവ് അംഗം റഷീദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
ആത്മ സംസ്കരണത്തിനും ജീവകാരുണ്യത്തിനും ഊന്നല്‍ നല്‍കി കൊണ്ട് ജിദ്ദയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന അജ്‌വയുടെ പ്രവര്‍ത്തനം പ്രവാസ ജീവിതത്തില്‍ ആത്മീയമായ ഉണര്‍വിന് കാരണമായിരുന്നുവെന്നും അത് പ്രവാസ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം മറുപടി സന്ദേശത്തില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us