ഹജ്ജ് - ഉംറ ഗ്രൂപ്പുകൾക്ക് സേവനങ്ങളുമായി മക്കയിൽ അക്ബർ ഗ്രൂപ്പ് അൽനാസർ കാറ്ററിംഗ് കമ്പനി

New Update
al

മക്ക:   ഇന്ത്യയിൽ നിന്നെത്തുന്ന  ഉംറ - ഹജ്ജ് ഗ്രൂപ്പുകൾക്ക് കാറ്ററിംഗ്‌ സർവീസ് നടത്തുന്ന അൽനാസർ കാറ്ററിംഗ്‌ കമ്പനി അടുത്തെത്തിയ റംസാൻ - ഹജ്ജ്  സീസണിന് വേണ്ടി പൂർണതോതിൽ ഒരുങ്ങി.

Advertisment

പതിറ്റാണ്ടുകളായി പരസഹസ്രം ഇന്ത്യക്കാർക്ക് തീർത്ഥാടനത്തിന് അവസരം ഒരുക്കി കൊണ്ട് ഹജ്ജ് - ഉംറാ സേവന രംഗത്ത് മുൻനിരയിലുള്ള  അക്ബർ ട്രാവൽസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ ഒരു സഹോദര സ്ഥാപനമായി പ്രവർത്തിക്കുന്ന അൽനാസർ കാറ്ററിംഗ് സർവീസ് കമ്പനി ചെറിയ അംഗബലമുള്ള ഗ്രൂപ്പുകൾക്ക് വലിയ അനുഗ്രഹമാവുകയാണ്.

വിശുദ്ധ മക്കയിലെത്തുന്ന തീർത്ഥാടകർക്ക് അവരുടെ അഭിരുചിക്കനുസരിച്ച വിഭവങ്ങൾ ഉൾപ്പെടുത്തിയ കാറ്ററിംഗ് സൗകര്യമെന്നത്  തീർത്ഥാടകർക്കെന്ന പോലെ ഗ്രൂപ്പുകൾക്കും സുപ്രധാനമാണ്.  വലുതും ചെറുതുമായ അസംഖ്യം ഗ്രൂപ്പുകളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും  സൗദിയിലേക്ക് ഒഴുകുക.  

തീർത്ഥാടക  പ്രവാഹം ശക്തമാവുന്നതോടെ ഇന്ത്യയിൽ നിന്നെത്തുന്ന ഗ്രൂപ്പുകളുടെ പ്രധാന പ്രശ്നം ശീലിച്ച ഭക്ഷണം തീർത്ഥാടകൾക്ക് മുടങ്ങാതെ ലഭ്യക്കുകയെന്നതാണെന്നും തങ്ങളുടെ സേവനം അതിന് പരിഹാരമാവുമെന്നും  കമ്പനി അധികൃതർ  പ്രകടിപ്പിച്ചു.

മലയാളി, ദക്ഷിണേന്ത്യൻ,  ഉത്തരേന്ത്യൻ, അറബ് വിഭവങ്ങൾ ആവശ്യാനുസൃതം ലഭ്യമാക്കുന്ന  അൽനാസർ കാറ്ററിംഗ് കമ്പനി സ്വന്തം ഊട്ടുഹാളിൽ  എന്ന പോലെ ഗ്രൂപ്പുകൾക്ക് അവരുടെ കെട്ടിടങ്ങളിലോ പാഴ്‌സൽ  ആയോ കാറ്ററിംഗ് ഒരുക്കുകയും ചെയ്യും.  വിവിധ ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച ഇത്തരം പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ്  ഇത്തവണത്തെ 2024 ലെ റംസാൻ -  ഹജ്ജ് സീസണിന് വേണ്ടി അതിവിപുലമായ തയാറെടുപ്പുകളെന്ന്  കമ്പനി അധികൃതർ വിവരിച്ചു.   

മക്കയിലെ പ്രിൻസ് നായിഫ് സ്ട്രീറ്റിലെ  അൽഹദാ ബസ് സ്റ്റേഷന് സമീപമാണ് അൽനാസർ കാറ്ററിംഗ് ഓഫീസ് പ്രവർത്തിക്കുന്നത്.

വിവിധ തരം ഡിഷുകൾ തയാറാക്കുന്നതിനും ഊട്ടുന്നതിനും  വിശാലമായ സൗകര്യങ്ങളാണ് കമ്പനി ആസ്ഥാനത്തുള്ളത്.  വാട്സാപ്പ് - പർവേഷ് 00966508696931, ഓഫീസ്: 00966509693189, ഇമെയിൽ: makkah@alnazarcatering.com

Advertisment