അലിഫ് സ്‌കൂളിൽ ലിങ്കോ ഡ്രമാറ്റിക്സ്

New Update
saudi879u

റിയാദ്:   ഇംഗ്ളീഷ് ഭാഷാ പഠനത്തിന്റെ  വേറിട്ട മാതൃക തീർത്ത്  അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്ന ലിങ്കോ ഡ്രമാറ്റിക്സ് സമാപിച്ചു.    

Advertisment

ഇംഗ്ലിഷ് ഭാഷയിലെ സരസവും സരളവുമായ ആശയവിനിമയത്തിലൂടെ ഓരോ വിദ്യാർത്ഥിയും അഭിനേതാവായി വിവിധ വേഷം, ഭാവം സ്വീകരിച്ച് പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച് ഭാഷാ നൈപുണ്യം നേടാൻ സ്‌കൂൾ ആവിഷ്‌ക്കരിച്ച നൂതന മത്സരമാണ് ലിങ്കോ ഡ്രമാറ്റിക്സ്. വർഷം മുഴുവൻ നീണ്ടു നിൽകുന്ന മത്സരങ്ങളുടെ  സമാപനം  സർഗാത്മകതയുടെയും ആവിഷ്കാരത്തിൻറെയും  കാലാ വിസ്മയമായി.

മുന്നോറോളം വിദ്യാർത്ഥികൾ  നാല് വിഭാഗങ്ങളിലായി അവതരിപ്പിച്ച ലിംഗോ ഡ്രാമകൾ ആശയങ്ങൾ കൊണ്ടും വ്യവഹാരങ്ങളുടെ വ്യത്യസ്തത കൊണ്ടും മികച്ചവയായിരുന്നു. കിഡീസ് വിഭാഗത്തിൽ ഗ്രേഡ് 2 A, സബ്ജൂനിയർ വിഭാഗത്തിൽ 4 A, ജൂനിയർ വിഭാഗത്തിൽ ഗ്രേഡ് 5 C, സീനിയർ ഗേൾസ് വിഭാഗത്തിൽ 7 A, സീനിയർ ബോയ്സ് വിഭാഗത്തിൽ 7 F എന്നീ ക്ലാസ്സുകൾ ഒന്നാം സ്ഥാനം നേടി.

സീനിയർ ഗേൾസ് വിഭാഗത്തിൽ ശൈമ ഇബ്ത്തിശാമും , ഹനാ ഫാത്തിമയും സബ്ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അബ്ദുള്ള ഷാരിഖും , മുസ്‌ഖാൻ ജഹാംഗീറും  മികച്ച പ്രതിഭകൾക്കുള്ള സമ്മാനങ്ങൾക്കർഹരായി.

മുഹമ്മദ് ആലിൻ ഫിറോസ് (കിഡീസ്), നബ അഷാർ (കിഡീസ്) ,മുഹമ്മദ് അഫ്ഫാൻ (സബ്ജൂനിയർ), സൈറ അൻസാർ (സബ്ജൂനിയർ). മുഹമ്മദ് ഉമൈർ ജാവേദ്  (സീനിയർ ബോയ്സ്),മുഹമ്മദ് നിഹാദ് ഷബീർ (സീനിയർ ബോയ്സ്) എന്നിവരാണ് മറ്റു വിജയികൾ.

ഹെഡ് മിസ്ട്രസ് ഹമീദ ബാനു, ഹെഡ് മാസ്റ്റർ നൗഷാദ് മുഹമ്മദ്, കോർഡിനേറ്റർമാരായ സുന്ദുസ് സാബിർ, അനസ് കാരയിൽ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment