വഴിക്കടവ് സ്വദേശി റിയാദിൽ മരണമടഞ്ഞു

New Update
v

റിയാദ്:  മൂന്ന് പതിറ്റാണ്ടിലേറെ കാലം പ്രവാസിയായി തുടരുന്ന മലയാളി റിയാദിൽ  ഹൃദയാഘാതം മൂലം മരണപ്പെട്ടു.  മലപ്പുറം,  നിലമ്പൂർ, വഴിക്കടവ് സ്വദേശി  സുധീപ്‌ (55) ആണ് മരിച്ചത്.  

Advertisment

ഭാര്യ ബിജി. മക്കൾ സോനു, ശ്രുതി.

കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയ , മുറൂജ് യൂണിറ്റ്  അംഗം ആയിരുന്നു.  നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ട്പോകുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്. 

കഴിഞ്ഞ മുപ്പത്തിമൂന്ന്   വർഷമായി റിയാദിൽ പ്രവാസിയാണ്  സുധീപ്   റിയാദ് എക്സിറ്റ്  എട്ടിൽ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു. ജോലിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment