ഇറാനുമായി പരോക്ഷ ആശയവിനിമയം: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മിഡിൽ ഈസ്റ്റിൽ പുതിയ പര്യടനത്തിന്റെ ലക്ഷ്യമെന്ന് നിരീക്ഷണം

New Update
uuyijkjj

ജിദ്ദ: മധ്യപൗരസ്ത്യ ദേശത്തെ മറ്റൊരു പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച തുർക്കിയിലെത്തി. ഒക്ടോബർ 7 ന് ഗാസ മുനമ്പിൽ ഇസ്രായേലും ഫലസ്തീൻ വിഭാഗങ്ങളും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള മേഖലയിലെ അദ്ദേഹത്തിന്റെ അഞ്ചാമത്തെ സന്ദർശനമാണ് ഇത്. 5 അറബ് രാജ്യങ്ങളും ഇസ്രായേലും കൂടി ഉൾപ്പെടുന്നതാണ് ബ്ലിങ്കന്റെ യാത്ര.

Advertisment

ഗാസയുടെ ഭാവി, യുദ്ധാനന്തര കാലഘട്ടം എന്നിവയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയുടെ പര്യടനത്തിലെ പ്രധാന പ്രഖ്യാപിത അജണ്ടയെങ്കിലും "ഇറാനുമായി നേരിട്ടല്ലാതെയുള്ള ആശയവിനിമയം" സുപ്രധാന ലക്ഷ്യമായാണ് വിലയിരുത്തപ്പെടുന്നത്.

ഗാസ യുദ്ധത്തിന്റെ ഫലമായി സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കൽ, ഇറാനുമായി ആഭിമുഖ്യമുള്ള ഗ്രൂപ്പുകളുടെ നീക്കങ്ങൾ എന്നീ കാര്യങ്ങളിൽ ഇറാനുമായി പരോക്ഷമായി ബന്ധപ്പെടുകയെന്നതാണ് പ്രധാനമായും യഥാർത്ഥത്തിലുള്ള ബ്ലിങ്കന്റെ യായാത്രാലക്ഷ്യം എന്ന് തോന്നുന്നതായി ഒരു മുതിർന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ സി എൻ എൻ ചാനലിനോട്നോ പറഞ്ഞു.

സംഘർഷം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനോ അത് രൂക്ഷമാക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും വാഷിംഗ്ടൺ ആഗ്രഹിക്കുന്നില്ലെന്നും ബ്ലിങ്കെൻ താൻ സന്ദർശിക്കുന്ന രാജ്യങ്ങളിലെ അധികൃതരെ ധരിപ്പിക്കും. അതോടൊപ്പം, അക്കാര്യം ഇറാനോട് സൗഹൃദത്തിലുള്ള രാജ്യങ്ങൾ വഴി ഇറാനും അവരുടെ ഏജന്റുമാർക്കും എത്തിക്കാനും യു എസ് സ്റ്റേറ്റ് സെക്രട്ടറി ശ്രമിക്കുമെന്നതാണ് നിലവിലെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

ഇറാഖിലും സിറിയയിലുമുള്ള അമേരിക്കൻ സേനകൾ ഉൾപ്പെടുന്ന രാജ്യാന്തര സഖ്യസേനയുടെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അനുകൂല മിലിഷ്യകളും സായുധ വിഭാഗങ്ങളും നടത്തുന്ന ആക്രമണങ്ങൾ വർധിച്ചതോടെയാണ് അമേരിക്ക ഇറാനുമായി പരോക്ഷമായി ബന്ധപ്പെട്ട് ഇക്കാര്യത്തിന് ശ്രമിക്കുന്നത്.

മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാഖിലും സിറിയയിലും യുഎസ് സൈന്യം ഇതിനകം നൂറിലധികം ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. തന്നെയുമല്ല, അമേരിക്കൻ സേനയുടെ സാന്നിധ്യം തീർത്തും ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്ക് ഔദ്യോഗികമായി തന്നെ കഴിഞ്ഞ ദിവസം ഇറാഖ് തുടക്കം കുറിച്ചിട്ടുണ്ട്.

ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രായേൽ സേനയും തമ്മിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലെബനീസ് - ഇസ്രായേൽ അതിർത്തിയിലെ ഏറ്റുമുട്ടലുകൾ, ചെങ്കടലിൽ ഇസ്രയേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകൾ ലക്‌ഷ്യം വെച്ചുകൊണ്ടുള്ള ഇറാൻ അനുകൂല യമൻ ഹൂഥി സായുധ വിഭാഗത്തിന്റെ ആക്രമണങ്ങൾ ഇവയെല്ലാം അമേരിക്കയെയും ഇസ്രയേലിനെയും ചെറുതായൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

ഈജിപ്ത്, ഗ്രീസ് എന്നിവയ്ക്ക് പുറമെ ജോർദാൻ, ഖത്തർ, യുഎഇ, സൗദി അറേബ്യ, ഇസ്രായേൽ, വെസ്റ്റ് ബാങ്ക് എന്നിവയും ബ്ലിങ്കൻ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനിടെ,തന്റെ രാജ്യം ശത്രുക്കളുമായി പൂർണതോതിലുള്ള യുദ്ധത്തിലാണെന്ന് ഇറാനിലെ റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി ശനിയാഴ്ച പ്രഖ്യാപിച്ചു.

Advertisment