ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി ജിദ്ദയ്ക്ക് പുതിയ ഭാരവാഹികൾ

New Update
othalloor

ജിദ്ദ: ഒതായി ചാത്തല്ലൂർ വെൽഫെയർ കമ്മറ്റി ജിദ്ദക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.   വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2024  വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.  

Advertisment

പ്രസിഡന്റ്: അഷ്‌റഫ് വി ടി, ജനറൽ സെക്രട്ടറി മുഹമ്മദ് അമീൻ ചെമ്മല, ട്രഷറർ അഷ്ഫാഖ് അഷ്‌റഫ് പി.വി, മുഖ്യ രക്ഷാധികാരി സുൽഫീക്കർ ഒതായി എന്നിവരെയാണ് പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തത്. 

ഹബീബ് കാഞ്ഞിരാല, ജുനൈസ് ബാവ യു പി എന്നിവർ വൈസ് പ്രസിഡന്റുമാരും, സുനീർ കെ പി ചാത്തല്ലൂർ, ഹാരിഫ്  വി ടി എന്നിവർ സെക്രട്ടറിമാരുമാണ്.  ഫൈസൽ ബാബു കെ സി, അബ്ദുൽ ഗഫൂർ പി സി എന്നിവർ കമ്മിറ്റിയുടെ രക്ഷാധികാരികളുമാണ്.

മുഹ്സിന ടീച്ചർ, ഷബീബ് ടി, മുഹമ്മദ് സിജാഹ്  വി ടി, അബ്ദുൽ ഗഫൂർ നാലകത്ത് ( കുട്ട്യാൻ ) അബ്ദുൽ ഹമീദ്  മൂർഖൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമായിട്ടാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.   വാർഷിക ജനറൽ ബോഡി സുൽഫിക്കർ ഒതായി ഉദ്ഘാടനം ചെയ്തു.

ഫൈസൽ ബാബു കെ സി  അധ്യക്ഷത വഹിച്ചു.  സുനീർ കെ പി പ്രവർത്തന റിപ്പോർട്ടും,  മുഹമ്മദ് അമീൻ ചെമ്മല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മുഹമ്മദ് സിജാഹ്  വി ടി, ജുനൈദ് കാഞ്ഞിരാല എന്നിവർ  ഓഡിറ്റിങ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗഫൂർ പി സി സ്വാഗതം പറഞ്ഞു, 

ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു. യോഗ ശേഷം നടന്ന തിരഞ്ഞെടുപ്പ്  ഫാസിൽ പി കെ, മുസാഫിർ എം, റാഫി മന്നയിൽ എന്നിവർ നിയന്ത്രിച്ചു.  കമ്മറ്റിയുടെ സുഗമമായ പ്രവർത്തനതത്തിന് വിവിധ സബ്‌കമ്മിറ്റികൾ രൂപികരിച്ചു.

Advertisment