/sathyam/media/media_files/Qcng7f8amzpuVt947u6F.jpg)
ജിദ്ദ : തുടർക്കഥയാവുന്ന സ്ത്രീപീഡന- സ്ത്രീധന വിപത്തിനെതിരെ 'നീതി പുലരും വരെ' എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ വനിതാ വേദി സംഘടിപ്പിച്ച പെൺജാഗ്രതാ സദസ്സ് ശ്രദ്ധേയമായി . സൂം പ്ലാറ്റഫോമിൽ ഓൺലൈൻ ആയി നടത്തിയ സംഗമത്തിൽ ജിദ്ദയിലെ പ്രമുഖ വനിതാ വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിച്ചു .
വർധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങൾക്ക് അറുതി വരുത്താൻ നമ്മുടെ സാമൂഹ്യവ്യവസ്ഥിയിലെ മാറ്റങ്ങൾ കൊണ്ട് മാത്രമേ സാധിക്കൂ എന്ന് അധ്യക്ഷയും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റുമായ സുഹറ ബഷീർ ആമുഖഭാഷണത്തിൽ അഭിപ്രായപ്പെട്ടു .
സലീന മുസാഫിർ , മലപ്പുറം സൗഹൃദ വേദി കൺവീനർ നൂറുന്നിസ ബാവ , ലൈഫ് കോച്ച് നെസ്‌ലി ഫാത്തിമ , തനിമ ജിദ്ദ നോർത്ത് സോൺ പ്രസിഡന്റ് നജാത്ത് സക്കീർ, എഴുത്തുകാരി റജീന നൗഷാദ്, തനിമ ജിദ്ദ സൗത്ത് സോൺ പ്രസിഡന്റ് സുബൈദ മുഹമ്മദ് , ജെ സി ഡബ്ലിയു സി അഡ്വൈസർ അനീസ ബൈജു, അധ്യാപിക റജി അൻവർ എന്നിവർ സ്ത്രീധനവുമായി ബന്ധപ്പെടട്ട് വർത്തമാന കാലത്ത് പുതു തലമുറ നേരിടുന്ന പ്രശ്നങ്ങൾ പങ്ക് വെച്ചു..
കുട്ടികൾ നേരിടുന്ന മാനസിക പ്രയാസങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും പെൺകുട്ടികൾ കേവലം പ്രൈസ് ടാഗുകളായി മാറുന്ന സാമൂഹ്യവ്യവസ്ഥിതിക്ക് മാറ്റം വരുത്താൻ സമൂഹത്തിന്റെയും നിയമ വ്യവസ്ഥയുടെയും ശക്തമായ ഇടപെടലുകൾ ആവശ്യമാണെന്നും അതിനായി മാറ്റങ്ങൾ ഓരോരുത്തരും സ്വയം നടപ്പിലാക്കി തുടങ്ങണമെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നൂറിലധികം വനിതകൾ പങ്കെടുത്ത പരിപാടിയിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അംഗങ്ങളായ നിഹാല നാസർ സ്വാഗതവും , തസ്ലീമ അഷ്‌റഫ് നന്ദിയും രേഖപ്പെടുത്തി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us