/sathyam/media/media_files/MfFA5Rn8jskAlfBzBLOM.jpg)
റിയാദ് : കുദു കേളി പത്താമത് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട്, അസീസിയ സോക്കറുമായി ഏറ്റുമുട്ടും.
വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടങ്ങളിൽ നാലു ടീമുകളും പ്രഗത്ഭരായ താരങ്ങളെയാണ് നാട്ടിൽ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി കളത്തിലിറക്കിയത്.
ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കർ, മിഡീസ്റ്റ് ഫുഡ് പ്രോഡക്റ്റ് ആൻഡ് ഇമാദ് യൂണിഫോം റെയിൻബോ എഫ്സിയുമായി ഏറ്റുമുട്ടിയ ആദ്യ സെമിയിൽ ഏകപക്ഷീയമായ ഒരു ഗോളിന് അസീസിയ സോക്കർ വിജയിച്ചു. കളിയുടെ 48-ആം മിനുട്ടിൽ ഏഴാം നമ്പർ താരം ഷുഹൈബ് സലാം അസീസിയ സോക്കറിന് വേണ്ടി വിജയ് ഗോൾ നേടി. വീറും വാശിയുമേറിയ മത്സരത്തിൽ ഇരു ടീമുകളും മികച്ച കളിയാണ് കാഴ്ചവെച്ചത്
മികച്ച കളിക്കാരനായി ഷുഹൈബ് സലാമിനെ തിരഞ്ഞെടുത്തു. തോൽവി അറിയാതെ ഗ്രൂപ്പ് ചാമ്പ്യൻമാരായി സെമിയിൽ പ്രവേശിച്ച റെയിൻബോക്ക് പക്ഷെ സെമിയിൽ അടിപതറി.
ആദ്യ സെമിയിൽ കേളി രക്ഷധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, സംഘാടക സമിതി വൈസ് ചെയർമാൻ സെൻ ആന്റണി, ടെക്‌നിക്കൽ കമ്മറ്റി അംഗം റാഷിക്, ഫസ്സ് ക്ലാസ്സ് റെന്റെകാർ പ്രതിനിധികളായ ലിനീഷ് കെ.ആർ, നൗഷാദ് പി.വി, റോയൽ ട്രാവൽസ് പ്രതിനിധി സമദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ഫോർവേഡ് ലോജസ്റ്റിക് ആൻഡ് റോമ കാസ് ലെ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട്, ദാറൂപ് മെഡിസിൻസ് ആൻഡ് അറഫാ ഗോൾഡ് കൊണ്ടോട്ടി റിയൽ കേരള എഫ്സിയുമായി ഏറ്റുമുട്ടിയ രണ്ടാം സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് വാഴക്കാട് വിജയിച്ചു.
/sathyam/media/media_files/UdbdpaevUwHx4q8jje2b.jpg)
അത്യന്തം വാശിയേറിയ മത്സരം തുല്യ ശക്തികളുടെ തീപാറും പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്. കളിയുടെ ഏഴാം മിനുട്ടിൽ 161-ആം നമ്പർ താരം നൗഫൽ വാഴക്കാട് എഫ് സിക്ക് വേണ്ടി ആദ്യ ഗോൾ നേടി. പെനാൽറ്റി ബോക്സിൽ നിന്ന് ഹാൻഡ് ബോൾ ആയതിനെ തുടർന്ന് റിയൽ കേരളയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ 54-ആം മിനുട്ടിൽ പത്താം നമ്പർതാരം ഇർഷാദ് സമനില ഗോൾ നേടി.
63- ആം മിനുട്ടിൽ റിയൽ കേരളയുടെ ഇടത് വിങ്ങിലൂടെ ബ്ലാസ്റ്റേഴ്സിന്റെ പതിനൊന്നാം നമ്പർതാരം മുഹമ്മദ് ഡാനിഷ് നടത്തിയ ശരവേഗത്തിലുള്ള മുന്നേറ്റം ഗോളിൽ കലാശിച്ചു. ബ്ലാസ്റ്റേഴ്സ് ലീഡ് നില ഉയർത്തി.
2-1. രണ്ടാമത്തെ ഗോളിന്റെ ആഘാതത്തിൽ നിന്നും ഉണരും മുമ്പ് 65 -ആം മിനിറ്റിൽ 26- ആം നമ്പർ താരം മുഹമ്മദ് ആഷിക് വീണ്ടും വാഴക്കാടിന്റെ ലീഡ് മൂന്നായി ഉയർത്തി. തുടരെയുള്ള രണ്ടു ഗോളുകളിലൂടെ റിയൽ കേരളയുടെ ഫൈനൽ സ്വപ്നത്തിന് തടയിട്ടുകൊണ്ട് വാഴക്കാട് ആധികാരിക വിജയം കരസ്ഥമാക്കി. മികച്ച കളിക്കാരനായി മുഹമ്മദ് ഡാനിഷിനെ തിരഞ്ഞെടുത്തു.
രണ്ടാം സെമിയിൽ കേളി രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ, കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ ടെക്‌നിക്കൽ കമ്മറ്റി അംഗങ്ങളായ ത്വയ്യിബ്, ഇസ്മയിൽ കൊടിഞ്ഞി, കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, സ്‌പൈസ് വേൾഡ് എംഡി ലത്തീഫ് കൂളിമാട്, അൽ ഇൻമാ ബാങ്ക് പ്രതിനിധികളായ മുഹമ്മദ് ശഹരി, അബ്ദുള്ള ശഹരി, റിയാദ് വില്ല പ്രോജക്ട് മാനേജർ രതീഷ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ഫൈനൽ മസത്സരം 29ന് വൈകുനേരം ആറുമണിക്ക് നടക്കും. മത്സരത്തിന് മുമ്പായി ട്രോഫി അനാച്ഛാദനവും കുട്ടികളുടെ വിവിധ കലാപരിപാടികളും സമാപന സമ്മേളനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us