കുവൈറ്റ്: ഏകീകൃത ജിസിസി ടൂറിസ്സ് വിസ ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ആറ് അംഗരാജ്യങ്ങളിലുടനീളം തടസ്സങ്ങളില്ലാത്ത യാത്ര അനുവദിക്കും.
പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനും യാത്രാ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കായി ടൂറിസം ഉപയോഗിക്കുന്നതിനും ഗള്‍ഫ് നേതൃത്വത്തിന്റെ പൊതുവായ കാഴ്ചപ്പാടാണ് ഈ സംരംഭം എന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസ്സം അല്‍ ബുദൈവി അറിയിച്ചു.
യൂറോപ്പിലെ ഷെഞ്ചന്‍ മാതൃകയ്ക്ക് സമാനമായിരിക്കും പുതിയ സംവിധാനം, ഇത് കാര്യക്ഷമമായ സഞ്ചാരവും കൂടുതല്‍ യോജിച്ച ഗള്‍ഫ് ടൂറിസം അനുഭവവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഔദ്യോഗികമായി ഒരു ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഉദ്യോഗസ്ഥര്‍ ഇത് ഉടന്‍ പുറത്തിറക്കുമെന്നാണ് സൂചന.