/sathyam/media/media_files/vjP2rVLjfUSkJhP0LE3X.jpg)
ദവാദമി (സൗദി അറേബ്യ): മുപ്പത്തിയെട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി അംഗവും ദവാദ്മി മുൻ ഏരിയ രക്ഷാധികാരി കൺവീനറുമായിരുന്ന ഹംസ തവനൂരിന് കേളി കലാ സാംസ്കാരിക വേദി ഹൃദ്യമായ യാത്രയയപ്പ് നൽകി.
റിയാദിൽ നിന്നും തീർത്തും ഒറ്റപ്പെട്ട മേഖലയായ ദവാദ്മിയിൽ കേളി രൂപീകരിക്കുന്നതിന് നേതൃത്വം വഹിച്ചതു കൂടാതെ മേഖലയിലെ ജീവകാരുണ്യ ,സംഘടനാപ്രവർത്തനങ്ങളിൽ വിലമതിക്കാനാകാത്ത വ്യക്തി മുദ്ര പതിപ്പിച്ചയാളായിരുന്നു ഹംസ തവനൂർ.
ദവാദ്മി കേളി ഓഫീസിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ യുണിറ്റ് എക്സിക്യുട്ടീവ് അംഗം സുനിൽ കുമാർ ആമുഖ പ്രഭഷണം നടത്തി. യൂണിറ്റ് എക്സിക്യുട്ടീവ് അംഗം മോഹനൻ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഉമ്മർ സ്വാഗതം പറഞ്ഞു.
കേളി ദവാദ്മി രക്ഷാധികാരി കമ്മറ്റി കൺവീനർ ഷാജി പ്ലാവിളയിൽ, ജീവകാരുണ്യ കൺവീനർ റാഫി, ജോ:സെക്രട്ടറി മുജീബ്, കെ എം സി സി ദവാദ്മി ഏരിയ ട്രഷറർ ഹമീദ്, ജീവകാരുണ്യ പ്രവർത്തകൻ ഹുസൈൻ ദവാദ്മി, എന്നിവരെ കൂടാതെ നിരവധി യൂണിറ്റംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കേളി ദവാദ്മി രഷാധികാരി കൺവീനർ ഷാജി പ്ലാവിളയിൽ ഹംസ തവനൂരിനെ പൊന്നാട അണിയിച്ചു ആദരിച്ചു, യുണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഉമ്മർ, ഹംസ തവനൂരിന് കൈമാറി. ഹംസ തവനൂർ യാത്രയയപ്പിന് നന്ദിപറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us