/sathyam/media/media_files/VTOWtoBADd4PoxOaxoAk.jpg)
ജിദ്ദ: അമേരിക്കൻ ആധിപത്യം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന തരത്തിലുള്ള തിരിച്ചടിയ്ക്ക്ൽ വേണ്ടിയാണ് തങ്ങൾ ഒരുങ്ങികൊണ്ടിരിക്കുന്നതെന്ന് യമനിലെ ഹൂഥി ഭരണകൂടം. കഴിഞ്ഞ വാരം അമേരിക്കയും ബ്രിട്ടനും ചേർന്ന് ഹൂഥി കേന്ദ്രങ്ങൾക്ക് നേരെ വ്യാപകമായി വ്യോമാക്രമണം നടത്തിയിരുന്നു.
ഫലസ്തീനിലെ നരനായാട്ടിൽ പ്രതികരിച്ചു കൊണ്ട് ചെങ്കടലിലൂടെയുള്ള ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ തടയുന്ന ഹൂഥികളുടെ നടപടിയാണ് അമേരിക്കയെയും ബ്രിട്ടനേയും ആക്രമണത്തിന് പ്രേരിപ്പിച്ചത്. ചെങ്കടലിലെ യെമൻ സായുധ സേനയുടെ ഇസ്രായേൽ വിരുദ്ധ നാവിക പ്രവർത്തനങ്ങളിൽ നിരാശരായിരിക്കെ, തുടർച്ചയായി രണ്ട് ദിവസങ്ങളിൽ അമേരിക്ക യെമനിൽ ബോംബാക്രമണം നടത്തിയതിന് ശേഷം, നടത്തി.
“യുഎസിന്റെയും യുകെയുടെയും ആക്രമണ പ്രവർത്തനങ്ങൾക്ക് മറുപടി നൽകാതെ വിടില്ല ഞങ്ങൾ. അത് എന്നേക്കും ഒരു പാഠമായിരിക്കുകയും ചെയ്യും. യുഎസ് മേധാവിത്വം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന ഒരു പ്രതികരണത്തിനായി ഞങ്ങൾ തയ്യാറെടുക്കുകയാണ്."": യമൻ തലസ്ഥാനം കേന്ദ്രമായുള്ള ഹൂഥി ഭരണകൂടത്തിലെ ഇൻഫർമേഷൻ മന്ത്രാലയ ഉപദേഷ്ടാവ് തൗഫീഖ് അൽഹമീരിയുടെ പ്രസ്താവന ഞായറാഴ്ച റഷ്യൻ വാർത്താ ഏജൻസിയായ സ്ഫുട്നിക് ആണ് ഉദ്ധരിച്ചത്.
ഗാസ മുനമ്പിൽ വംശഹത്യ നടത്തുന്ന ഇസ്രയേൽ യുദ്ധം പൊറുതി മുട്ടുന്ന ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുകയാണ് അമേരിക്കയുമായുള്ള ഇപ്പോഴത്തെ ഏറ്റുമുട്ടലിന്റെ ലക്ഷ്യമെന്നും ഹമീരി ചൂണ്ടിക്കാട്ടി.
ബഹ്‌റൈൻ, ഓസ്‌ട്രേലിയ, കാനഡ, നെതർലാൻഡ്‌സ് എന്നിവയുടെ പിന്തുണയോടെ യുഎസും ബ്രിട്ടനും വെള്ളിയാഴ്ച യമനിലെ 30 സ്ഥലങ്ങളിലെ 60 ലധികം ലക്ഷ്യങ്ങളിലാണ് ബോബ് വർഷിച്ചത്. അഞ്ച് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച, യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) യെമൻ റഡാർ സൗകര്യത്തിനെതിരെ നേവി ഡിസ്ട്രോയർ യുഎസ്എസ് കാർണി ടോമാഹോക്ക് ലാൻഡ് അറ്റാക്ക് മിസൈലുകൾ ഉപയോഗിച്ച് “ഫോളോ-ഓൺ ആക്ഷൻ” നടത്തിയതായി അറിയിച്ചു.
നിയമവിരുദ്ധമായ ആക്രമണങ്ങൾ എല്ലാ അമേരിക്കൻ-ബ്രിട്ടീഷ് താൽപ്പര്യങ്ങളും തങ്ങളുടെ നിയമാനുസൃതമായ ആക്രമണ ലക്ഷ്യങ്ങളായി മാറിയിരിക്കുന്നതായി യമനിലെ സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us