ഇറാൻ - പാക്കിസ്ഥാൻ സംഘർഷം: മാദ്ധ്യസ്ഥം വഹിക്കാൻ ചൈന

New Update
srwew567679
ജിദ്ദ:   അതിർത്തി പ്രദേശങ്ങളിലെ "തീവ്രവാദികളുടെ കേന്ദ്രങ്ങൾ" എന്ന പേരിൽ ഇറാനും പാകിസ്ഥാനും  നടത്തിയ വ്യത്യസ്ത ആക്രമണനങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളിക്കിടയിൽ ഉണ്ടായ അസ്വാരസ്യങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കാൻ തയാറാണെന്ന് ഇരു രാജ്യങ്ങളുമായും നല്ല ബന്ധം നിലവിലുള്ള ചൈന അറിയിച്ചു. 
Advertisment
ഇറാനും പാക്കിസ്ഥാനും വെവ്വേറെ മറുരാജ്യത്തിന്റെ അതിർത്തി മേഖലയിലെ തീവ്രവാദ ലക്ഷ്യങ്ങൾക്കെതിരായി നടത്തിയ  വെടിവയ്പ്പിന് ശേഷം മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ബെയ്ജിംഗ് പറഞ്ഞതായി അമേരിക്കൻ മാസികയായ "ബാരൺസ്"  ആണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.
“ഇരു പക്ഷത്തിനും ശാന്തതയും സംയമനവും പാലിക്കാനും പിരിമുറുക്കം വർദ്ധിക്കുന്നത് ഒഴിവാക്കാനും കഴിയും”:   ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് ഒരു പതിവ് പത്രസമ്മേളനത്തിൽ പറഞ്ഞു.   “ഇരുപക്ഷവും ആഗ്രഹിക്കുന്നുവെങ്കിൽ സാഹചര്യം ശാന്തമാക്കുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കാൻ ഞങ്ങളും തയ്യാറാണ്.”
ഇറാന്റെ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ  നേരത്തേ ഇറാന്റെ വിദേശകാര്യ വക്താവ് അപലപിച്ചു.   
വ്യാഴാഴ്ച്ച പുലർച്ചെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇറാനികളല്ലാത്ത 3 സ്ത്രീകളും 5 കുട്ടികളും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്തയുണ്ട്.
രാജ്യത്തിന്റെ തെക്കുകിഴക്കായി സിസ്താനിലെയും ബാലുചെസ്ഥാൻ പ്രവിശ്യയിലെയും സരവൺ മേഖലയ്ക്ക് സമീപമുള്ള ഒരു ഗ്രാമത്തിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ ഇറാൻ അധികൃതർ ശക്തമായി അപലപിച്ചു.   
സംഭവത്തിന്റെ പശ്ചാത്തലം പാകിസ്ഥാൻ അധികൃതർ വിശദീകരിക്കണമെന്നും ഇറാൻ അധികൃതർ ആവശ്യപ്പെട്ടു.   ഇറാനിലെ പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചു വരുത്തിയാണ് ഇറാൻ പ്രതിഷേധം അറിയിച്ചത്.
അതേസമയം, തങ്ങൾ ഇറാന്റെ പരമാധികാരത്തെയും പ്രദേശിക അതിർത്തി ഭദ്രതയെയും പൂർണമായി മാനിക്കുന്നു എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.   
"ഭീകരതയ്‌ക്കെതിരെ ഇറാനുമായി പൊതുവായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഞങ്ങൾ തുടരും."
"ഇറാൻ ശത്രുക്കൾ അടുത്തിടെ നടത്തിയ തീവ്രവാദ കുറ്റകൃത്യങ്ങൾക്ക്" മറുപടിയായി പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ "ജയ്‌ഷ് അൽഅദ്‌ൽ" ന്റെ രണ്ട് താവളങ്ങൾ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Advertisment