കേളി അംഗം ലക്ഷ്മണന് യാത്രയയപ്പ് നൽകി

New Update
jane5454

റിയാദ് :  കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ ജറീർ യൂണിറ്റ്, മുതിർന്ന അംഗം  ലക്ഷ്മണന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്‍കി.

Advertisment

കഴിഞ്ഞ നാല്പത് വർഷമായി ഇലക്ട്രീഷ്യനും ഏ.സി മെക്കാനിക്കുമായി ജോലി ചെയ്തിരുന്ന ലക്ഷ്മണൻ കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ സ്വദേശിയാണ്.  

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ ജറീർ യൂണിറ്റ്  ട്രഷറർ രാകേഷ് സ്വാഗതം പറഞ്ഞു., യൂണിറ്റ് പ്രസിഡൻറ് ഫൈസൽ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു.

മലാസ്  ഏരിയ പ്രസിഡൻ്റ് മുകുന്ദൻ, രക്ഷാധികാരി സമതി അംഗങ്ങളായ അൻവർ, റഫീഖ്, യൂണിറ്റ്  എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.  

യൂണിറ്റിന്റെ ഉപഹാരം ഏരിയ പ്രസിഡൻ്റ് മുകുന്ദൻ, ലക്ഷ്മണന്  നൽകി ആദരിച്ചു. യാത്രയയപ്പിന് ലക്ഷ്മണൻ നന്ദി പറഞ്ഞു.

Advertisment