/sathyam/media/media_files/ijpQN7WU5n9o5to46Yrb.jpg)
ജിദ്ദ: വിപുലമായ പങ്കാളിത്തം കരുത്തുറ്റ കമ്മിറ്റികൾ എന്ന ശീർഷകത്തിൽ നടന്ന ജിദ്ദ തിരൂരങ്ങാടി മണ്ഡലം കൗൺസിൽ മീറ്റ് ജിദ്ദ കെ.എം.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുൻകാല കെ.എം.സി.സി നേതാക്കളിൻ പ്രധാനിയായ സമദ് കാരാടൻ മുഖ്യാഥിതിയായി പങ്കെടുത്തു.
പുതുതായി നിലവിൽ വന്ന ജിദ്ദ സെട്രൽ കമ്മറ്റിയുടെ പ്രസിഡൻറ് അബൂബക്കർ അരിബ്ര, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി എന്നിവരെയും, കഴിഞ്ഞ കാല ജിദ്ദ കെ.എം.സി.സിയുടെ വിവിധ നേതൃപദവികൾ അലങ്കരിച്ച ജിദ്ദ കെ.എം.സി.സി നേതാവ് സമദ് കാരാടനേയും മണ്ഡലം കമ്മിറ്റിയുടെ മൊമെൻ്റൊ നൽകി ആദരിച്ചു.
ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ സാഹിബ്, സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, മലപ്പുറം ജില്ല കെ.എം.സി.സി ആക്ടിംഗ് പ്രസിഡൻ്റ് സീതി കൊളക്കാടൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പാലം റിട്ടേണിങ്ങ് ഓഫീസറും അബ്ബാസ് വെങ്ങൂർ നിരീക്ഷകനുമായിരുന്നു.
പുതിയ ഭാരവാഹികൾ:
താപ്പി അബ്ദുള്ളകുട്ടി ഹാജി - രക്ഷാധികാരി
പി.കെ മുഹമ്മദ് സുഹൈൽ - ചെയർമാൻ
ജാഫർ വെന്നിയൂർ - പ്രസിഡൻറ്:
ഉനൈസ് കരിമ്പിൽ - ജനറൽ സെക്രട്ടറി
നൂർ മുഹമ്മദ് - ട്രഷറർ
വൈസ് പ്രസിഡൻറുമാർ:
1) അബ്ദുസ്സമദ് പൊറ്റയിൽ
2) റഫീഖ് പന്താരങ്ങാടി
3) റഫീഖ് കുളത്ത്
4) മുനീർ തലാപ്പിൽ
5) ഷാക്കിർ പത്രാട്ട്
ജോയിൻ്റ് സെക്രട്ടറിമാർ:
1) റഷീദ് കോഴിക്കോടൻ (ഓർഗനൈസിംഗ്)
2) മുജീബ് സി.വി (പബ്ലിക്ക് റിലേഷൻ)
3) ഉമറലി പി.ടി (വെൽഫയർ)
4) സക്കരിയ കൊടിഞ്ഞി
5) അഹമ്മദ് മുർത്തള
ഉപദേശക സമിതി അംഗങ്ങൾ:
ഇബ്രാഹിംകുട്ടി
ഫാറൂഖ് മഞ്ഞണിയിൽ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us