മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പുതിയ കേന്ദ്രനിയമം കാര്യം കൂടുതൽ ദുഷ്ക്കരമാക്കുന്നു; നിയമം പിൻവലിക്കണമെന്ന് കെ എം സി സി

New Update
ehihad

ജിദ്ദ:   ഗൾഫ് നാടുകളിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം വേഗത്തിൽ  നാട്ടിലെത്തിക്കാൻ എന്ന പേരിൽ  കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ നിയമം വിപരീത ഫലം ചെയ്യുകയും നടപടി ക്രമങ്ങൾ കൂടുതൽ ദുഷ്കരമാക്കുകയും തൽഫലമായി മൃതദേഹം നാട്ടിലെത്താൻ ദിവസങ്ങൾ കൂടുതലായി വേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിൽ പുതിയ കേന്ദ്ര നിയമം ഉടൻ  പിൻവലിക്കണമെന്ന് കെ എം സി സി ജിദ്ദ സെൻട്രൽ കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ  പ്രസിഡന്റ്‌ അബൂബക്കർ അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു. 

Advertisment

വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായിരുന്നു പുതുതായി പുറത്ത് വന്ന ഉത്തരവ്.  സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ കാർഗോയിൽ  മൃതദേഹം നാട്ടിലേക്കു കയറ്റി അയ്ക്കാൻ സാധിക്കൂ.

ഈ നിയമമനുസ്സരിച്ച് ഏത് എയർപോർട്ടിലേക്കാണോ മൃതദേഹം അയക്കുന്നത് ആ എയർപോർട്ടിലാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. നിലവിൽ സൗദിയിൽ നിന്നുൾപ്പെടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീണ്ട നടപടിക്രമങ്ങളാണ് ആവശ്യമായിട്ടുള്ളത് എന്നത് എല്ലാവർക്കും അറിയാം അതിനിടക്ക് പുതിയ നിയമം പ്രാബല്യത്തിലെത്തുന്നതോടെ മൃതദേഹം നാട്ടിലേക്ക് അയ്ക്കുന്നത് കൂടുതൽ ദുഷ്കരമായി മാറി.

ഈ അപേക്ഷ അംഗീകരിച്ച് അതിനുള്ള അനുമതി ഗൾഫിലെ വിമാനത്താവളത്തിൽ ലഭ്യമായ ശേഷമേ മൃതദേഹം നാട്ടിലേക്ക് അയക്കൂ. ഇതോടെ, മൃതദേഹം നാട്ടിലേക്ക് അയ്ക്കുന്നത് കൂടുതൽ ദുഷ്കരമായി മാറി. ഞായാറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽനിന്നു പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളില്ലാത്തതിനാൽ അവധി ദിനങ്ങളിൽ സർട്ടിഫിക്കറ്റ് ലഭ്യമാകില്ല.

ഇതോടെ, ഗൾഫിൽ മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി കാണാനായി നാട്ടിലുള്ളവരുടെ കാത്തിരിപ്പ് പലപ്പോഴും നീളും. ഇത് പുനഃപരിശോദിക്കുന്നതിനുവേണ്ടി കേന്ദ്രം തയ്യാറാകണമെന്നും കേരള സംസ്ഥാനസർക്കാർ ഇത്തരം വിഷയങ്ങളിൽ പ്രവാസികളോട് നീതിപൂർവമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. 

വിപരീത ഫലം ചെയ്യുന്ന പുതിയ നിയമം പിൻവലിച്ചു പ്രവാസികളോട് നീതികാണാക്കണമെന്ന് ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റിയോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ വി പി അബ്ദുറഹ്മാൻ, ഇസ്മായിൽ മുണ്ടക്കുളം, സി കെ എ റസാക്ക് മാസ്റ്റർ, എ കെ ബാവ, ഹസ്സൻ ബത്തേരി, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പാലം, ലത്തീഫ് വെള്ളമുണ്ട, അഷ്‌റഫ്‌ താഴെക്കോട്, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സുബൈർ വട്ടോളി എന്നിവർ പ്രസംഗിച്ചു.

വി പി മുസ്തഫ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

Advertisment