അനാകിഷ് കെ എം സി സി ഖുർആൻ പാരായണ മത്സരം സമാപിച്ചു

New Update
kmcccc

ജിദ്ദ:  കാലാതിവർത്തിയായി വൈജ്ഞാനിക പ്രഭ ചൊരിഞ്ഞു കൊണ്ട്  ലോകത്തിനു മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ ഖുർആൻ മനുഷ്യനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന  ഗ്രന്ഥമാണെന്നും, ആശയ മ്പുഷ്ടമായ ഖുര്‍ആന്‍ അതിന്റെ നിശ്ചിത പാരായണ ശാസ്ത്രം അനുസരിച്ച് മാത്രം പാരായണം ചെയ്യപ്പെടേണ്ടതിന്റെ അനിവാര്യത ഉള്‍ക്കൊണ്ടു കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന പാരായണ മത്സരങ്ങള്‍ പ്രോത്സാഹന ജനകമാനെന്നും എസ്.ഐ.സി സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ പറഞ്ഞു.

Advertisment

ജിദ്ദ കെ എം സി സി അനാക്കിഷ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോഹരമായ പാരായണ ശൈലിയിലൂടെ ജന ഹൃദയങ്ങള്‍ കീഴടക്കുന്ന വിശുദ്ധ ഖുര്‍ആനിന്റെ മാസ്മരിക ശക്തി ലോകത്തിനു മുന്‍പില്‍ എന്നും ഒരത്ഭുതമാണ്. പ്രവാചകര്‍ (സ്വ) യെ വധിക്കാനൊരുങ്ങിയ പ്രതിയോഗിയുടെ മാനസാന്തരം സാധ്യമാക്കിയത് പോലും വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളാണ്‌.

 ഖുര്‍ആന്‍ മനുഷ്യനെ ധാര്‍മികതയിലേക്കും ദൈവീക മാര്‍ഗത്തിലേക്കും വഴി നടത്തി  സംഘര്‍ഷ പൂരിതമായ ലോകത്തിനാകമാനം ശാന്തിയും സമാധാനവും പ്രദാനം ചെയത് കൊണ്ടിരിക്കുന്ന കാഴ്ചയാണ് ആധുനിക സമൂഹത്തില്‍ അനുദിനം നമുക്ക് കാണാന്‍ കഴിയുന്നത്.  ജിദ്ദ കെ എം സി സി അനാക്കിഷ് കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ ഉച്ചക്ക് ശേഷം നടന്ന ജൂനിയർ സ്ത്രീകളുടെ വിഭാഗത്തിൽ യഥാക്രമം ദിൽനഫാത്തിമ ഒന്നും,നൂഹറഫീഖ രണ്ടും,ഫാത്തിമ ഹുദ്ദ ,ഫാത്തിമ ശഹല എന്നിവർ മൂന്നും സ്ഥാനങ്ങൾ കരസ്ത്ഥമാക്കി.സീനിയർ വിഭാഗത്തിൽ ലുബാന അബുട്ടി ഒന്നും,ജാസ്മിൻ പള്ളിയാളി രണ്ടും,സുനൈന റിയാസ് മൂന്നും സ്ഥാനങ്ങൾ നേടി.സബ്ബ് ജൂനിയർ വിഭാഗത്തിൽ ആയിശ റിദ വാക്കയിൽ ഒന്നും,ബിഷാറ ബഷീർ രണ്ടും,ഐമ്മൽ മുത്തലിബ് മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.

വനിതകളുടെ മത്സരങ്ങൾ ഡോക്ടർ മിഷ്ക്കാത്ത് അഷ്റഫ് ഉൽഘാടനം ചെയ്തു.മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു.ഫാത്തിമ നൂറാ മുഖ്യാത്ഥിയായി.നസീഹ അൻവർ,മുഹ്സിന ടീച്ചർ,ഷമീല മൂസ,ഹാജറ ബഷീർ എന്നിവർ സംസാരിച്ചു.

ജൂനിയർ ആൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ മുഹമ്മദ് യാസീൻ ഒന്നും,മുഹമ്മദ് ഫായിസ് രണ്ടും,നദീം നൂരിഷ മൂന്നും സ്ഥാനങ്ങൾ കരസ്തമാക്കി.സീനിയർ വിഭാഗത്തിൽ മുഹമ്മദ്ശാമിൽ ഒന്നാം സ്ഥാനവും,നൂർ മുഹമ്മദ് ഹാരിസ് രണ്ടാം സ്ഥാനവും,നെസീർ പെരുമ്പല മൂന്നാം സ്ഥാനവും കരസ്ത്ഥമാക്കി.വിജയികൾക്കുള്ള സ്വർണ്ണ മെഡലും ,സർട്ടിഫിക്കറ്റുകളും ചടങ്ങിൽ പ്രമുഖവ്യക്തിത്വങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ അനാകിഷ് കെ എം സി.സി പ്രസിഡൻറ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു.വി.പി. മുഹമ്മദലി ജിദ്ദാ നാഷണൽ ഹോസ്പിറ്റൽ എംഡി,സംസ്ഥാന ഹജ്ജ് കമ്മറ്റി മെമ്പർ കെ.പി. സുലൈമാൻ ഹാജി,കെ എം സി സി സൗദി നാഷണൽകമ്മറ്റി വൈസ് പ്രസിഡൻറ് നിസാം മമ്പാട്,ജിദ്ദ കെ എം സി സി ആക്ടിങ്ങ് പ്രസിഡൻറ് സി.കെ. റസാഖ് മാസ്റ്റർ,ആക്ടിങ്ങ് സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ,ഹസ്സൻ ബത്തേരി,ലത്തീഫ് കളകാന്തിരി,ഇല്ല്യാസ് കല്ലിങ്ങൽ,മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നസീർ വാവകുഞ്ഞ്,കെ.ടി.എ മുനീർ ഒ ഐ സി,സൈനുൽ ആബിദീൻതങ്ങൾ,അബൂബക്കർ ദാരിമി ആലമ്പാടി, നജ്ജ്മുദ്ധീൻ ഹുദവി,മുജീബ് റഹ്മാൻ,ആഷിഖ് മഞ്ചേരി,ഹിസ്ഫുൽ റഹ്‌മാൻ,ബഷീർ കുറ്റിക്കടവ്, ഫാരിസ് കോങ്ങാട്,യാസർ അറഫത്ത്,ശരീഫ് തെന്നല ,മജീദ് കൊടുവള്ളി എന്നിവർ വിവിധ സെക്ഷനുകളിൽ സംസാരിച്ചു.

ശഹബാസ് അസ്സൻ ഖിറാഅത്ത് നടത്തി.റഹ്മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും അബ്ദുൽ ഫത്താഹ് താനൂർ നന്ദിയുംപറഞ്ഞു.   ബഷീർ ആഞ്ഞിലങ്ങാടി,റഫീഖ് മോഡേൺ,സമീർ ചെമ്മംകടവ്,ശരീഫ് അമൽ,ഹാരിസ് ബാബു മമ്പാട്‌,ഹസീന അഷ്റഫ്,സാബിറ മജീദ്,ജിൻഷീന റഫീഖ്,ഫാസില ബഷീർ,ശഹ്‌നാസ് ഹസ്സൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment