കുദു കേളി ഫുട്ബോൾ: കിരീടം ചൂടി ബ്ലാസ്റ്റേഴ്സ് വാഴക്കാട് (7 - 6)

New Update
kuduuu

റിയാദ് : കുദു കേളി പത്താമത് ഫുട്ബോൾ കിരീടം  ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാട് കരസ്ഥമാക്കി.  ശിയേറിയ കലാശ പോരാട്ടത്തിൽ ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. രണ്ടുടീമുകളും കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിൽ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും മുൻനിര ക്ലബ്ബ്കളുടെ പ്രഗത്ഭരായ കളിക്കാരെ കളത്തിലിറക്കിയാണ് കലാശ പോരാട്ടത്തിനിറങ്ങിയത്.

Advertisment

മത്സരം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി  സമനിലയിൽ പിരിഞ്ഞു. കളിയുടെ പതിനൊന്നാം മിനുട്ടിൽതന്നെ  26ആം  നമ്പർ മുഹമ്മദ് ആഷിക് ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാടിന് വേണ്ടി ഗോൾ നേടികൊണ്ട് ടീമിനെ മുന്നിലെത്തിച്ചു.  തുടർച്ചയായ ഫൗളിനെ തുടർന്ന് അസീസിയ സോക്കറിന്റെ 18ആം നമ്പർതാരം സൽമാൻ ഫാരിസിന് മുപ്പത്തി രണ്ടാം മിനുട്ടിൽ  

ചുവപ്പു കാർഡ് കണ്ട് പുറത്തു പോകേണ്ടിവന്നത് അസീസിയയെ കടുത്ത സമ്മർദ്ധത്തിലാഴ്ത്തി. തുടർന്ന് പത്തുപേരുമായാണ് അസീസിയ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയത്. കളിക്കളത്തിലെ ഒരംഗത്തിന്റെ കുറവ് കാണിക്കാത്ത തരത്തിലായിരുന്നു അസീസിയയുടെ പോരാട്ടം. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 60 ആം മിനുട്ടിൽ അസീസിയ ലക്ഷ്യം കണ്ടു.

70 ആം നമ്പർ താരം ആഫിസ് അസീസിയക്ക് വേണ്ടി സമനില ഗോൾ നേടി. നിയമാവലി പ്രകാരം ഷൂട്ടൗട്ടിലേക്ക് മത്സരം കടന്നു. നൽകിയ അഞ്ചുവീതം അവസരങ്ങളും ഗോളക്കിയതിനാൽ പിന്നീട് ഓരോ അവസരങ്ങൾ വീതം നൽകി.

അസീസിയയുടെ ആദ്യ അവസരം തന്നെ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ കൈപിടിയിലൊതുക്കി. തുടർന്ന് ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ അവസരം ഗോളാക്കിയതോടെ  തടർച്ചയായ രണ്ടാമത്തെ നേട്ടത്തോടെ കേളിയുടെ പത്താമത് കിരീടവും ബ്ലാസ്റ്റേഴ്സ് വാഴക്കാട് നിലനിർത്തി.  

ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരനായും ടൂർണ്ണമെന്റിലെ മികച്ച ഗോൾ കീപ്പറായും ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കടിന്റെ ഗോൾകീപ്പർ ശിഹാബുദ്ധീനെ തിരഞ്ഞെടുത്തു.ടൂർണ്ണമെന്റിലെ  മികച്ച കളിക്കാരനായി അസീസിയ സോക്കറിന്റെസലിഹ് സുബൈര്‍നെയും, ടോപ്പ് സ്കോററായി ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ സഫറുദ്ധീനെയും തിരഞ്ഞെടുത്തു. ടൂർണ്ണമെന്റിലെ ഫെയർ പ്ലെ ടീമിനുള്ള അവാർഡ്‌ റെയിൻബോ എഫ്‌സി കരസ്ഥമാക്കി.  

ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എംബസി ഡിസിഎം അബു മാത്തൻ ജോർജ് സെക്കൻഡ് സെക്രട്ടറി ഷബീർ മുഖ്യ പ്രയോജകരായ കുദു മാർക്കറ്റിംഗ് മാനേജർ ഹംദി ഹബീബ് ഹസബുള്ള, കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ, ടി എസ് ടി മെറ്റൽ  സിഇഒ അബ്ദുള്ള സാദ് അലി അൽ തുർക്കി, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് , കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ, കൺവീനർ നസീർ മുള്ളൂർക്കര, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്‌, എന്നിവർ കളിക്കാരുമായി പരിചയപെട്ടു.  

സമാപന ചടങ്ങ് ഇന്ത്യൻ എംബസി ഡിസിഎം അബു മാത്തൻ ജോർജ് ഉദ്ഘാടനം ചയ്തു. സംഘാടക സമിതി ചെയർമാൻ ഷമീർ കുന്നുമ്മൽ ആമുഖ പ്രസംഗം നടത്തിയ ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.

കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുദു റിയാദ് ഏരിയ മാനേജർ പവിത്രൻ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, റിഫ പ്രസിഡന്റ് ബഷീർ ചേലാബ്ര, റിഫ പ്രസിഡന്റ് ബഷീർ ചേലാബ്ര, സെക്രട്ടറി സൈഫുദ്ധീൻ, ഫ്യൂച്ചർ എജ്യൂക്കേഷൻ,റിയാദ് വില്ലാസ്, ലുലു , ടിഎസ്ടി മെറ്റൽസ്, വെസ്റ്റേൺ യൂണിയൻ, ഫ്രൻണ്ടി എന്നീ സ്പോണ്സർമാരുടെ പ്രതിനിധികളും ഇതര സംഘടനാ ഭാരവാഹികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും, സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര നന്ദിയും പറഞ്ഞു.  

അലി  അൽ ഖഹ്താനിയുടെ നേതൃത്വത്തിൽ മുഹമ്മദ് അബ്ദുൽ  ഹാദി അബ്ദുൽ മജീദ്, സാദ് അൽ  ഷെഹരി, അബ്ദുൽ അസീസ് ഫരാജ്  ടാഷ, അൽവാലീദ് ഇബ്രാഹിം മുഹമ്മദ്  നൂർ, അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ തയ്യാർ, മുബാറക് അലി അൽ  ബിഷി, അഹമ്മദ് അബ്ദുൽ  ഹാദി  അബ്ദുല്ല, അബ്ദുല്ലാഹ്  ഇബ്നു  ലാഫെർ അൽ ഷെഹ്‌രി എന്നീ സൗദി റഫറി പാനൽ  അംഗങ്ങളാണ് പത്താമത് കേളി ഫുട്ബോൾ കുറ്റമറ്റ രീതിയിൽ നിയന്ത്രിച്ചത്.

Advertisment