കുദു കേളി ഫുട്ബോൾ ട്രോഫി അനാച്ഛാദനം നടത്തി

New Update
kudukeli

റിയദ് :  കുദു കേളി പത്താമത് ഫുട്ബോൾ ടൂര്ണ്ണമെന്റിന്റെ ട്രോഫികൾ അനാച്ഛാദനം ചെയ്തു.  

Advertisment

സുലൈയിലെ അൽമുത്തവ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന പ്രൗഢോജ്വലമായ സദസിൽ വെച്ച്  കേളി നേതൃത്വത്തിന്റെയും, കേളി കുടുംബ വേദി നേതൃത്വത്തിന്റെയും മറ്റു പ്രയോജകരുടെയും കളി നിയന്ത്രിക്കുന്ന സൗദി റഫറി പാനൽ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഫുട്ബോൾ മുഖ്യ പ്രയോജകരായ  കുദു പ്രതിനിധികളും സഹ പ്രയോജകരായ ലുലു പ്രതിനിധികളും ചേർന്ന് ട്രോഫികൾ  അനാച്ഛാദനം ചെയ്തു.  

കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് വിശദീകരണം നടത്തി. റിയാദിൽ ഇന്നേവരെ ആരും നൽകിയിട്ടില്ലാത്തത്ര വലിയ ട്രോഫികളാണ് പത്താമത് ടൂർണ്ണമെന്റിന്റെ ഭാഗമായി  കേളി നൽകുന്നത്.

കേരളത്തിൽ നിന്നും കേളി അംഗങ്ങളാണ് ട്രോഫികൾ റിയാദിൽ എത്തിച്ചത്. വിന്നർ ട്രോഫി രണ്ട് മീറ്റർ ഉയരവും, റണ്ണറപ്പ് ട്രോഫി 1.7  മീറ്റർ ഉയരവും ഉണ്ട്. മെഡലുകളും വ്യക്തിഗത  ട്രോഫികളും നാട്ടിൽ നിന്നുതന്നെയാണ് എത്തിച്ചിട്ടുള്ളത്.  

ചടങ്ങുകളോടനുബന്ധിച്ച് കേളി പ്രവർത്തകരും കുടുംബവേദി അംഗങ്ങളും അവതരിപ്പിച്ച ഒപ്പന, അറബിക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്ലാഷ് മൊബ് എന്നീ  കലാ പരിപാടികളും അരങ്ങേറി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ട്രഷറർ ജോസഫ് ഷാജി നന്ദിയും പറഞ്ഞു.

Advertisment