മക്ക ഒ ഐ സി സി നോർക്ക - പ്രവാസി ക്ഷേമ നിധി ഹെല്പ് ഡസ്ക് ഉദ്ഘാടനം ചെയ്തു.

New Update
oivv

മക്ക:  ഒ ഐ സി സി മക്ക കമ്മിറ്റിയുടെ  നേതൃത്വത്തിൽ  നോർക്ക - പ്രവാസി ക്ഷേമനിധി ഹെല്പ് ഡെസ്കിന്റെ തുടക്കം കുറിച്ചു.  

Advertisment

പ്രവാസികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിൽ വലിയ വിമൂകതയാണ് കാണപെടുന്നതെന്നും സഹായങ്ങൾ നൽകുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി അർഹതപ്പെട്ടത്‌ ലഭ്യമാകുന്നതിൽ കാണിക്കുന്നില്ലാണെന്നും ഉത്ഘാടനം ചെയ്തുകൊണ്ട് സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പറഞ്ഞു.  

മക്കയിലെ വിവിധ മേഖലയിൽ ഉള്ള മലയാളികൾക്ക് ഏറെ ആശ്വാസകരവും ഉപകാര പ്രധവുമായ ഒരു പദ്ധതി സാധാരണ ജനങ്ങളുടെ ന്യായമായ ഏതു വിഷയത്തിനും സമീപിക്കാവുന്ന ഒരിടമാകാണാമെന്നും മിഡിൽ ഈസ്റ്റ് കൺവീന കൂടിയായ മുനീർ അഭിപ്രായപെട്ടു.  

അസീസിയ പാനൂർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ പ്രസിഡന്റ് നൗഷാദ് പെരുന്തലുർ അധ്യക്ഷത വഹിച്ചു. നോർകയുടെ അംഗത്വ ഇൻഷുറൻസ് കാർഡ്, നോർക്ക ക്ഷേമനിധി, അൽ ബറകാ ഹോസ്പിറ്റലിന്റെ ഡിസ്‌കൗണ്ട് കാർഡ് തുടങ്ങിയവ ഈ സേവന കേന്ദ്രം വഴി ലഭ്യമാകും എന്നും അദ്ധ്യതവഹിച്ചു കൊണ്ട് നൗഷാദ് അറിയിച്ചു. 

occc

ഐ എൻ ടി യു സി  മലപ്പുറം ജില്ലാ പ്രസിഡന്റും, മഞ്ചേരി നഗര സഭ ഉപദ്യക്ഷനും ആയ വി പി  ഫിറോസ് മുഖ്യ അഥിതി ആയിരുന്നു. ജിദ്ദ ഒ ഐ സി സി പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട് ഹെല്പ് ഡിസ്ക്ക് മുഖാന്തിരം നൽകാവുന്ന സേവനങ്ങളെ കുറിച്ച് വിശദികരിച്ചു.

 ജിദ്ദ ഒ ഐ സി സി  നോർക്ക ഹെല്പ് സെൽ കൺവീനർ നൗഷാദ് അടൂർ നോർക്ക ഇൻഷുറൻസ്, ക്ഷേമനിധി നോർകയുടെ വിവിധ പദ്ധതികളെ കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചു ക്ലാസ്സ്‌ എടുത്തു.

ഡോ. അൻസാരി, നാസർ കിൻസാര, സിദ്ധിക്ക് കണ്ണൂർ, മുനീർ കിളിനക്കോട്, അനീഷ നിസാം, നിജി നിഷാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.  

റഷീദ് ബിൻസാഗർ,റയിഫ് കണ്ണൂർ,ഹബീബ് കോഴിക്കോട്,ഷബീർ ചേളന്നൂർ,നൗഷാദ് എടക്കര, മുബഷിർ, നൈസം തോപ്പിൽ, യാസിർ, റയീസ് കണ്ണൂർ, അൻഷാദ് വെണ്മണി,റഷീദ് മുണ്ടക്കയം തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. 

ഹെല്പ് ഡസ്ക് കോർഡിനേറ്റർമാരായി റിഹാബ് റയിഫ്, നൈസം തോപ്പിൽ, ശ്യം കോതമംഗലം തുടങ്ങിയവരെ തിരഞ്ഞെടുത്തു. ഹെൽപ്‌ഡെസ്‌ക്  മക്കയിലെ അസ്സീസിയയിൽ പാനൂർ റെസ്റ്റോറന്റിൽ  മാസത്തിലെ ആദ്യത്തെയും അവസാനത്തെയും വെള്ളിയാഴ്ച്ചകളിൽ  ആയിരിക്കും പ്രവർത്തിക്കുക, (0532605497,0538893315,0565464168)   ജനറൽ സെക്രട്ടറി സലിം കണ്ണനാകുഴി സ്വാഗതവും ട്രഷറർ മുജീബ് കീഴിശ്ശേരി നന്ദിയും  പറഞ്ഞു.

Advertisment