മക്കയില്‍ പേമാരിയും കൊടുങ്കാറ്റും; ആളപായമില്ല; ഓര്‍മയില്‍ ക്രൈന്‍ ദുരന്തം; ബുധനാഴ്ചയും മുന്നറിയിപ്പുകള്‍

New Update
saudi

ജിദ്ദ:  വിശുദ്ധ മക്കയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയും കൊടുംകാറ്റും പ്രദേശവാസികളും  തീര്‍ത്ഥാടകരിലും  അസാധാരണ  വിഭ്രാന്തിയും ഉത്കണ്ഠയും വര്‍ഷിച്ചു.  വസ്തുവകകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ജീവഹാനി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല.

Advertisment

മക്കയിലെ ഹറം  ശരീഫ്  മസ്ജിദില്‍ കലങ്ങിമറിഞ്ഞ കാലാവസ്ഥ  തീര്‍ഥാടകരെ ഒരേസമയം പരിഭ്രാന്തിയിലും  ആശ്ചര്യത്തിലും  ആഴ്ത്തി.   സോഷ്യല്‍ മീഡിയകളില്‍ ഇതുസംബന്ധിച്ച  ചിത്രങ്ങളും വീഡിയോകളും നിറയുകയാണ്.

സൗദി സിവില്‍ ഡിഫന്‍സ്  റെഡ് ജാഗ്രത ജനങ്ങള്‍ക്ക് നല്‍കുകയും നീന്തല്‍ കുളങ്ങള്‍, താഴ്വരകള്‍, അണക്കെട്ടുകള്‍ എന്നിവയുടെ സമീപങ്ങളില്‍  നിന്ന് വിട്ടുനില്‍ക്കാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്യുകയും ചെയ്തു.    കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ കവിഞ്ഞതായി സൗദി അറേബ്യയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു.

ബുധനാഴ്ച മക്കയില്‍  വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ അവധിയായിരുന്നു.ചൊവ്വാഴ്ച, പ്രാദേശിക സമയം വൈകീട്ട്  ആറ് മണിക്ക് ആരാധകര്‍ ഹറം ശരീഫിലെ  കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം വെച്ചുകൊണ്ടിരിക്കുമ്പോള്‍, മക്കയിലെ പ്രശസ്തമായ രാജകീയ ക്ലോക്ക് ടവറില്‍ ആഞ്ഞുപതിച്ച  ഒരു മിന്നല്‍ പതിക്കുകയും അത്യപൂര്‍വ  ദൃശ്യം തീര്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും നല്‍കി..

ഇതുപോലൊരു  കലുഷിത കാലാവസ്ഥയിലായിരുന്നു    2015ല്‍ 100 ലധികം പേരുടെ ജീവഹാനിയിലും  ഡസന്‍  തീര്‍ത്ഥാടകരുടെ  പേരുകളിലും കലാശിച്ച  മക്കാ ഹറം ക്രൈന്‍  സംഭവം  ഉണ്ടായത്.   നിര്‍ഭാഗ്യകരമായ  പ്രസ്തുത സംഭവമായിരുന്നു  ഹറമില്‍ തമ്പടിച്ചിരുന്ന വിശ്വാസികള്‍ക്ക്  പരസ്പരം കൈമാറാനുണ്ടായിരുന്നത്.മക്കയുടെ തെക്ക് അല്‍കാക്കിയ റസിഡന്‍ഷ്യല്‍ ഏരിയയില്‍  മണിക്കൂറില്‍ 45 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയതായി സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പ്രസ്താവിച്ചു.

ഹറം പള്ളിയുടെ പരിസരങ്ങളിലെ  മഴവെള്ളം നിറഞ്ഞ മാര്‍ബിള്‍ തറയ്ക്ക് മുകളിലൂടെ പറക്കുന്ന വര്‍ണ്ണാഭമായ പ്ലാസ്റ്റിക്  ബാരിക്കേഡുകള്‍,  മറിഞ്ഞുവീഴുന്ന ഗ്രാന്‍ഡ് മോസ്‌ക്കിന് പുറത്ത് തീര്‍ഥാടകര്‍ കാറ്റിന്റെ ശക്തിയില്‍ മറിഞ്ഞു വീണുകൊണ്ടിരിക്കുന്നതും  പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതും  അതിവേഗം വൈറലായി.

അതേസമയം,  ബുധനാഴ്ച  തന്നെ  വെള്ളക്കെട്ട് ഏറെക്കുറെ ശമിച്ചതായി പരിസരവാസികള്‍ സ്ഥിരീകരിച്ചു.  എന്നിരുന്നാലും, കൂടുതല്‍ ജാഗ്രത പാലിക്കാന്‍ മക്കാ എമിറേറ്റ്  തീരുമാനിച്ചു. ''അസ്ഥിരമായ കാലാവസ്ഥയും എല്ലാവരുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കാരണം ബുധനാഴ്ച  പഠനം ഇലക്ട്രോണിക് ആക്കി മാറ്റാന്‍  മക്കാ പ്രവിശ്യാ  തീരുമാനിച്ചു'' .

മക്ക എമിറേറ്റിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മഴ, കാറ്റ്, മഴ എന്നിവയ്ക്കൊപ്പം കൂടുതല്‍ കൊടുങ്കാറ്റുകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ചയും  മുന്നറിയിപ്പ് നല്‍കി. 

Advertisment