New Update
/sathyam/media/media_files/UJVniY8y1hDu81S165hP.jpg)
ജിദ്ദ: രണ്ട് മാസം മുമ്പ് പുതിയ തൊഴിൽ വിസയിൽ വീണ്ടും സൗദിയിലെത്തിയ എത്തിയ മലയാളി മരണപ്പെട്ടു. മഞ്ചേരി, കാരപ്പറമ്പ് സ്വദേശിയും പരേതനായ അബൂബക്കർ - ഫാത്തിമ ദമ്പതികളുടെ മകനുമായ ഇളയേടത്ത് അബ്ദുറഹ്മാന്‍ (53) ആണ് മരിച്ചത്.
Advertisment
ഭാര്യ: ഖമറുന്നിസ. മക്കൾ ഫാത്തിമ ഹിദ, അബൂബക്കർ റിഹാൻ, മുഹമ്മദ് നജ്ഹാൻ. ജാമാതാവ് അബുദുറഷീദ്.
പതിനഞ്ച് വർഷത്തോളം റിയാദിൽ ജോലിചെയ്ത ശേഷം പ്രവാസം മതിയാക്കിയ അബ്ദുൾറഹ്മാൻ രണ്ടു മാസങ്ങൾക്ക് മുമ്പ് പുതിയ തൊഴിൽ വിസയിൽ ജിദ്ദയിലെത്തുകയായിരുന്നു.
രണ്ടാഴ്ചകൾക്ക് മുമ്പ് സംഭവിച്ച സ്‌ട്രോക്കിനെ തുടർന്ന് ജിദ്ദയിൽ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഇലക്ട്രീഷ്യനായിരുന്നു അബ്ദുൽറഹമാൻ.
മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് അനന്തര നടപടികൾക്ക് നേതൃത്വം നൽകുന്ന മലയാളി സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us