മലയാളി തീർത്ഥാടക ഹൃദയാഘാതം മൂലം മരണപ്പെട്ടു; മക്കയിൽ ഖബറടക്കി

New Update
pathukutti

ജിദ്ദ:   സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ എത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരണപ്പെട്ടു.  മലപ്പുറം, തിരൂർ, ഓമച്ചപ്പുഴ സ്വദേശിനിയും  പരേതനായ വടുതല മമ്മുതു മാലായിയുടെ മകളുമായ  മകൾ പാത്തുകുട്ടി (57) ആണ് മരിച്ചത്.

Advertisment

ഭർത്താവ്: മൊയ്തീൻ വേങ്ങര.  മക്കൾ: മൻസൂർ, മുംതാസ്. സഹോദരങ്ങൾ : ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ.

ഹൃദയാഘാതമാണ് മരണ കാരണം.   മൃതദേഹം മക്കയിൽ തന്നെ ഖബറടക്കി.   വെള്ളിയാഴ്ച സുബ്‌ഹ് നിസ്കാരത്തിന് ശേഷമായിരുന്നു ഖബറടക്കം.  നാട്ടുകാരും  കുടുംബാoഗങ്ങളും  ഗ്രൂപ്പിൽ കൂടെ വന്നവരും
ഉൾപ്പെടെ  ഒട്ടേറെ പേർ  ഹറം ശരീഫിൽ വെച്ചുള്ള ജനാസ നിസ്കാരത്തിലും  തുടർന്നുള്ള ഖബറടക്കത്തിലും സംബന്ധിച്ചു.

അനന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിന്  മക്ക ഐ സി എഫ്  ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവർ  നേതൃത്വം നൽകി.

Advertisment