/sathyam/media/media_files/nCAuluZpfmnYvSDDsXf2.jpg)
ജിദ്ദ: സൗദിയിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരെ പിന്തള്ളി ബംഗ്ലാദേശുകാര്‍ ഒന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ആകെ പ്രവാസികളിൽ 15.8 ശതമാനം ബംഗാളികളാണെന്ന് ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിച്ചു. മൊത്തം 1.34 കോടി പ്രവാസികളാണ് സൗദിയിലുള്ളത്. ഇതിൽ 21 ലക്ഷം കവിഞ്ഞ എണ്ണമാണ് ബംഗ്ലാദേശ് പൗരന്മാരുടേത്.
19 ലക്ഷം പേരുള്ള ഇന്ത്യ ആണ് രണ്ടാം സ്ഥാനത്ത് - അഥവാ, ആകെ പ്രവാസികളില്‍ ഇന്ത്യക്കാര്‍ 14.1 ശതമാനം.
പാകിസ്ഥാൻ പൗർണമാരാണ് മൂന്നാം സ്ഥാനത്ത് 18 ലക്ഷത്തിലേറെ പ്രവാസികള്‍ = 13.6 ശതമാനം).
നാലാം സ്ഥാനത്തുള്ള യെമനില്‍ നിന്നുള്ള 18 ലക്ഷം പേരും സൗദിയിലുണ്ട്. സൗദി പ്രവാസികളില്‍ 13.6 ശതമാനം യെമനികളാണ്.
അഞ്ചാം സ്ഥാനത്ത് ഈജിപ്തുകാരാണ്. പതിനഞ്ചു ലക്ഷം ഈജിപ്തുകാരാണ് സൗദിയിലുള്ളത്. സൗദി പ്രവാസികളില്‍ 11 ശതമാനം ഈജിപ്തുകാരാണ്.
ആറാം സ്ഥാനത്ത് സുഡാനികളാണ്. 14.7 ശതമാനം സുഡാനികള്‍ സൗദിയില്‍ കഴിയുന്നു. പ്രവാസികളില്‍ 11 ശതമാനം സുഡാനികളാണ്.
സൗദിയില്‍ 7,26,000 ഫിലിപ്പിനോകളുണ്ട്. സൗദി പ്രവാസികളില്‍ 5.4 ശതമാനം ഫിലിപ്പിനോകളാണ്. സൗദി പ്രവാസികളില്‍ ഏഴാം സ്ഥാനത്താണ് ഫിലിപ്പിനോകള്‍.
ദക്ഷിണ ദ്രുവത്തില്‍ നിന്നുള്ള 33 പേരും മൈക്രോനേഷ്യയില്‍ നിന്നുള്ള 40 പേരും മെലനേഷ്യയില്‍ നിന്നുള്ള 45 പേരും സൗദിയില്‍ കഴിയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us