സർവകലാശാലകൾ സംഘപരിവാർ വൽകരിക്കാനുള്ള നീക്കത്തിൽ നിന്ന് ഗവർണർ പിന്തിരിയണം

New Update
pravasis

 ജിദ്ദ (മഹ്ജർ):   സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന സർവകലാശാലകളുടെ ഭരണത്തിലും നടത്തിപ്പിലും സംഘപരിവാർവൽക്കരണം നടപ്പാക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെ പ്രവാസി വെൽഫയർ മഹ്ജർ മേഖല എക്സിക്യൂറ്റീവ് കമ്മിറ്റി പ്രതിഷേധിച്ചു.

Advertisment

 കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പെടുത്തി സർവ്വകലാശാലകളുടെ ഉന്നത നിലവാരം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിനെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അഭിപ്രായപെട്ടു.

അബ്ദുറഹ്മാൻ പി.പി അദ്ധ്യക്ഷത വഹിച്ചു. സലീഖ, ശിഹാബ് എ.പി, സാലിഹ് വടക്കാഞ്ചേരി, നിസാർ ബേപ്പൂർ, ഷിജു മീരാൻ, അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. തമീം മമ്പാട് നന്ദി പറഞ്ഞു.

Advertisment