/sathyam/media/media_files/XIUomCuYNPFRKAkEs6WA.jpg)
റിയാദ് : രിസാല സ്റ്റഡി സർക്കിൾ മുപ്പതാം വാര്ഷികത്തിനോടനുബന്ധിച്ചു നടക്കുന്ന ത്രൈവ് തേർട്ടി യുടെ ഭാഗമായി സൗദി ഈസ്റ്റ് കലാലയം സാംസ്കാരിക വേദിക്കു കീഴിൽ "വിഭവം കരുതണം വിപ്ലവമാവണം" എന്ന പ്രമേയത്തെ ആസ്പദമാക്കി സൗദി ഈസ്റ്റിനു കീഴിലുള്ള റിയാദ് നോർത്ത് ,ദമ്മാം ,അൽ ഖോബാർ ,അൽ ഹസ്സ ,റിയാദ് സിറ്റി ,അൽ ഖസീം ,അൽ ജൗഫ് ,ഹയിൽ , ജുബൈൽ എന്നീ സോൺ കേന്ദ്രങ്ങളിൽ പ്രമേയം വിചാരം നടത്തി.
മനുഷ്യൻ്റെയും പ്രപഞ്ചത്തിൻ്റെയും നിലനിൽപ്പിനും അതിന്റെ സുഖമമായ പ്രവർത്തനങ്ങൾക്കും ആവശ്യമായ അഭിവാജ്യ ഘടകമാണ് വിഭവം ആ വിഭവങ്ങളുടെ സന്തുലിതാവസ്ഥ തകരാൻ മനുഷ്യന്റെ സ്വാർത്ഥതയും അനാവശ്യ ഇടപെടലുകളും കാരണമാവരുത്.
അത് വരും തലമുറകൾക്കു ഉപയോഗ്യ യോഗ്യമാവണം.അതിനു വേണ്ടിയുള്ള കരുതലുണ്ടാവണം. സാമൂഹിക ഘടനയുടെ സൗകുമാര്യതക്കു അഭൗതിക വിഭവങ്ങളായ സ്നേഹവും കരുതലും സഹിഷ്ണുതയും അനിവാര്യമാണെന്ന് വിവിധ കേന്ദ്രങ്ങളിലെ ചർച്ച സംഗമങ്ങൾ നിരീക്ഷിച്ചു.
മത സാമൂഹിക സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖവ്യക്തികളായ സതീഷ് കുമാർ (കേളി) ഷാഫി മാസ്റ്റർ,ശരീഫ് മാങ്കടവ് (കെ എം സി സി )ജയൻ കൊടുങ്ങല്ലൂർ ( മീഡിയ ) ഫൈസൽ മമ്പാട്, ലത്തീഫ് തിരുവമ്പാടി,ഉമ്മർ സഖാഫി മൂർക്കനാട് , ജാഫർ സഖാഫി,അഫ്സൽ കായംകുളം (ഐ സി ഫ് ) നിഷാദ് പാലക്കാട് (ഖസീം പ്രവാസി സംഘം) ലുഖ്മാൻ വിള ത്തൂർ,മുസ്ഥഫ മാസ്റ്റർ മുക്കൂട്, മുഹമ്മദലി കാരിക്കുളം എന്നിവർ വിത്യസ്ത കേന്ദ്രങ്ങളിൽ ചര്ച്ചകള്ക്ക് നേത്രത്വം നൽകി.
വ്യത്യസ്ത സോൺ കേന്ദ്രങ്ങളിൽ നടന്ന സംഗമങ്ങളിൽ സോൺ ചെയർമാൻ്റെ അദ്യക്ഷതയിൽ നാഷണൽ പ്രധിനിധി പ്രമേയാവതരണം നടത്തുകയും സോൺ കലാലയം സെക്രട്ടറി നന്ദി പറയുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us