സാജൻ പാറക്കണ്ടിയുടെ മരണത്തിൽ കേളി അനുശോചനം സംഘടിപ്പിച്ചു

New Update
rsc

റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദവാദ്മി യൂണിറ്റ് അംഗമായിരിക്കെ സ്ട്രോക്ക് മൂലം മരണമടഞ്ഞ കണ്ണൂർ എടക്കാട് നടാൽ പാറക്കണ്ടി  സാജന്റെ വേർപാടിൽ ദവാദ്മി യൂണിറ്റ് കമ്മറ്റി  അനുശോചന യോഗം സംഘടിപ്പിച്ചു. 

Advertisment

കഴിഞ്ഞ മുപ്പത്  വർഷത്തിലധികമായി ദവാദ്മി സനയ്യ മേഖലയിൽ അൽഗുവൈസ് വാഹന വർക് ഷോപ്പ് കമ്പനിയിൽ ജോലിചെയ്തിരുന്ന  സാജൻ തലകറങ്ങി വീണതിനെതുടർന്ന്, ദവാദ്മി ജനറൽ  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സക്കായി റിയാദ് പ്രിൻസ് മുഹമ്മദ് അബ്ദുൽ അസീസ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

eeee

കേളി ജീവകാരുണ്യ വിഭാഗം തുടർ നടപടികൾ പൂർത്തീകരിച്ച്  നാട്ടിലെത്തിച്ച മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്ക്കരിച്ചു.  കേളി ദവാദ്മി യുണിറ്റ് പ്രസിഡന്റ് രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ, രക്ഷാധികാരി കൺവീനർ ഷാജി പ്ലാവിളയിൽ, കെ വി.ഹംസ തവനൂർ, യുണിറ്റ് സെക്രട്ടറി ഉമ്മർ, മോഹനൻ എന്നിവരെ കൂടാതെ നിരവധി യൂണിറ്റംഗങ്ങളും  സാജൻ പാറക്കണ്ടിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.

Advertisment