/sathyam/media/media_files/dhrJgQNU5R5mS03Ldjnv.jpg)
ദമ്മാം : 'ബഹുസ്വരതയാണ് ഉറപ്പ്' എന്ന ശീര്‍ഷകത്തില്‍ ഐ സി എഫ് ഇന്റ്റര്‍ നാഷണല്‍ തലത്തില്‍ നടത്തുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ ബാദിയ സെക്ടര്‍ പൗര സഭ സംഘടിപ്പിച്ചു.
ബഹുസ്വരത ഉറപ്പ് നല്‍കുന്ന നമ്മുടെ ഭരണഘടനയെ സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ജനാധിപത്യ മതേതര ഇന്ത്യ വെറുപ്പിന്റെ ഉപാസകരെ വകഞ്ഞു മുന്നേറുമെന്നും ജനങളുടെ ചെറുത്ത്‌നില്‍പ്പുകള്‍ക്ക് മുന്‍പില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ തകര്‍ന്നടിഞ്ഞ ചരിത്രം ലോകത്തിനു മുന്‍പിലുണ്ടെന്നും പൗരസഭ ഓര്‍മിപ്പിച്ചു.
രാജ്യത്തിലെ പൗരന്മാര്‍ എന്ന നിലക്ക് പ്രവാസി വോട്ട് പ്രവാസികളുടെ അവകാശമാണെന്നും പൗര സഭ അഭിപ്രായപ്പെട്ടു. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും അപ്പുറം വ്യക്തമായ കായ്ച്ചപ്പാടുകളും അജണ്ടകളും ഉണ്ടായിരിക്കണമെന്നും പൗര സഭ വ്യക്തമാക്കി.
അദാമ ബേലീഫ് ഓഡിറ്റോറിയത്തില്‍ ഐസിഎഫ് സെന്‍ട്രല്‍ അഡ്മിന്‍ സെക്രട്ടറി സാദിഖ് എന്‍ എച് ഉദ്ഘാടനം നിര്‍വഹിച്ചു. ഫിനാന്‍സ് സെക്രെട്ടറി അഹ്‌മദ് നിസാമി വിഷയാവതരണം നടത്തി.
കെഎംഎംസിസി ദമ്മാം സെക്രെട്ടറി മഹ്‌മൂദ് പൂക്കാട് ഒഐസിസി സെക്രട്ടറി ശംസുദ്ധീന്‍ കൊല്ലം അലവി ജീവന്‍ ടിവി ബഷീര്‍ കോഴിക്കോട് ഷാജി ഹസ്സന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. മുസ്തഫ മുക്കൂട് മോഡറേറ്ററായിരുന്നു. യൂസഫ് പഴശ്ശി ആധ്യക്ഷ്യം വഹിച്ചു. ഫഹദ് പാപ്പിനിശ്ശേരി സ്വാഗതവും അബ്ദുല്‍ റഷീദ് പൊന്നാനി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us