സൗദിയിൽ വ്യാപകമായ മയക്കുമരുന്ന് വേട്ട:  പിടിയിലായവരിൽ രണ്ട് ഇന്ത്യക്കാരും

New Update
saffggfggfnn

ജിദ്ദ:   സൗദിയിൽ ബന്ധപ്പെട്ട വിഭാഗങ്ങൾ നടത്തിയ  മയക്കുമരുന്ന്  വേട്ടയിൽ പലയിടങ്ങളിൽ നിന്നായി നിരവധി പേർ അറസ്റ്റിലായി.   അറസ്റ്റിലായവരിൽ വിവിധ നാട്ടുകാരും ഉൾപ്പെടുന്നതാണ് രണ്ട് പേര് ഇന്ത്യക്കാർ ആണെന്നും അധികൃതർ വെളിപ്പെടുത്തി.   പിടിയിലായവരിൽ പാകിസ്ഥാൻ പൗരന്മാരും ഉൾപ്പെടുന്നു.

Advertisment

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ കൊക്കൈയിൻ  എത്തിച്ചതിനാണ്  രണ്ടു ഇന്ത്യക്കാർ പിടിയിലായത്.   റിയാദിൽ മയക്കുമരുന്ന്  എത്തിച്ച  സംഭവത്തിലാണ്  പാക്കിസ്ഥാൻ സ്വദേശികൾ അറസ്റ്റിലായത്.  ഒമ്പത്  കിലോഗ്രാം മെത്താംഫെറ്റാമൈൻ, ഹെറോയിൻ എന്നിവ വിൽപന നടത്തിയതിനാണ്  ഇവരെ പിടികൂടിയത്.

ജിദ്ദയിൽ നടത്തിയ  മയക്കുമരുന്ന് വേട്ടയിൽ യമൻ പൗരനാണ്  അകത്തായത്.   നാല് കിലോഗ്രാം മെത്താംഫെറ്റാമൈനാണ്  ഇയാളിൽനിന്ന് പിടികൂടിയതെന്ന്  അധികൃതർ  വെളിപ്പെടുത്തി.  ദക്ഷിണ പ്രവിശ്യയിലെ  ജിസാനിൽ  നടത്തിയ  റെയ്‌ഡിൽ 187 കിലോഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്. 

എല്ലാ പ്രതികൾക്കുമെതിരെ  നിയമനടപടികൾ  കൈക്കൊണ്ടതായും ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായും പ്രസ്താവന തുടർന്നു.   നിയമാനുസൃതമായ  തുടർ നടപടികളിലാണ്  പബ്ലിക് പ്രോസിക്യൂഷൻ.

Advertisment