"സ്പോൺണ്ടേനിയസ് 2024": ജിദ്ദയിലെ കേരളാ പൗരാവലി സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന ക്യാമ്പ് ഫെബ്രു രണ്ട് മുതൽ നാല് വാരാന്ത്യങ്ങളിൽ

New Update
ssdsds

ജിദ്ദ:  നേതൃത്വ പരിശീലന ക്യാമ്പുമായി ജിദ്ദയിലെ സാമൂഹ്യ, സാംസ്കാരിക കൂട്ടായ്മയായ കേരളാ പൗരാവലി. 

Advertisment

''സ്പോൺണ്ടേനിയസ് 2024"  എന്ന പേരിലുള്ള  നേതൃത്വ പരിശീലന ക്യാമ്പ് ഫെബ്രുവരി രണ്ടിനാണ് ആരംഭിക്കുക.  തുടർന്നുള്ള  നാല് ആഴ്ചകളിലായാണ്  നേതൃപരിശീലന ക്യാമ്പ് പൂർത്തിയാവുക.   വെള്ളിയാഴ്ചകളിൽ  രാവിലെ 8 മുതൽ 11:30 വരെ എന്നതാണ്  "സ്പോൺണ്ടേനിയസ് 2024" സമയക്രമം.  

വ്യക്തിത്വ വികസനം, കമ്മ്യൂണികേഷൻ സ്കിൽ, മീഡിയ റിപ്പോർട്ടിങ്, സോഷ്യൽ മീഡിയ അവെയർനെസ്സ്, ഡയസ്പോറ വെൽഫെയർ, ഓർഗനൈസേഷൻ മാനേജ്‌മന്റ്, ഇവെന്റ് മാനേജ്‌മന്റ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായാണ് "സ്പോൺണ്ടേനിയസ് 2024" പരിശീലനം.  

വിവിധ വിഷയങ്ങളിലുള്ള തിയറി -  പ്രാക്ടിക്കൽ ക്‌ളാസ്സുകൾ  ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും.   ജിദ്ദ കേരള പൗരാവലിക്ക് കീഴിൽ വിദഗ്ധരായ പരിശീലകർ പരിപാടിയുടെ ഭാഗമാകും.     

"സ്പോൺണ്ടേനിയസ് 2024" പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.  

റജിസ്ട്രേഷൻ ജനുവരി 28 ന് മുമ്പായി  പൂർത്തിയാക്കേണ്ടതാണ്.  വിശദ വിവരങ്ങൾക്ക് വിലാസ് കുറുപ്പ് (0551056087), ജോസഫ് വർഗീസ് (0546015620), ബീരാൻകുട്ടി (0502705734) എന്നിവരുമായി ബന്ധപ്പെടണമെന്നും  ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Advertisment