മുസാഹ്മിയ ഏരിയ വൈസ് പ്രസിഡന്റ്‌ വിജയന് കേളി യാത്രയയപ്പ് നൽകി

New Update
gfggfg

റിയാദ് :  32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ വൈസ് പ്രസിഡന്റ്‌ വിജയന് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 

Advertisment

വർക്ക്‌ഷോപ്പ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്ന വിജയൻ, മുസാഹ്മിയ മേഖലയിൽ കേളിയുടെ യൂണിറ്റുകൾ രൂപീകരിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച വ്യക്തികൂടിയാണ്.  

ജീവകാരുണ്യ, സമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ നിസ്തുലമായ  പങ്കുവഹിച്ച വിജയൻ, കേളി മുസാഹ്മിയ യൂണിറ്റ്  അംഗം, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഏരിയ കമ്മറ്റി അംഗം എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്. 

ഏരിയാ പരിധിയിൽ സംഘടിപ്പിച്ച യാത്രയയപ്പ്  ചടങ്ങിൽ ഏരിയ പ്രസിഡന്റ് എം കെ ഷമീർ  അധ്യക്ഷത വഹിച്ചു.  

കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശ്ശേരി, സുനിൽ കുമാർ,  വൈസ് പ്രസിഡന്റ് ഗഫുർ ആനമങ്ങാട്, കേളി കേന്ദ്ര കമ്മറ്റി അംഗം മധു പട്ടാമ്പി, ഏരിയ കമ്മറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

രക്ഷാധികാരി സമിതിക്ക്  വേണ്ടി എം കെ ഷമീർ, ഏരിയ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി നിസാറുദീൻ, വിവിധ യൂണിറ്റുകൾക്കു വേണ്ടി യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ ഉപഹാരം നൽകി. ഏരിയ സെക്രട്ടറി നിസാറുദ്ധീൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. യാത്രയയപ്പിന്  വിജയൻ നന്ദി പറഞ്ഞു.

Advertisment