/sathyam/media/media_files/zmlaBzGFFDrL3lAy41Am.jpg)
ജി​ദ്ദ: തൊഴിൽ, ഹ​ജ്ജ്, ഉം​റ, ബി​സി​ന​സ്, ഫാ​മി​ലി, വി​സി​റ്റ് തു​ട​ങ്ങി എല്ലാ തരം വിസകളും ലഭിക്കാനുള്ള വഴി എളുപ്പമാക്കിയും ഏകീകരിപ്പിച്ചും സൗദി അറേബ്യ.
എ​ല്ലാ തരം സൗദി വി​സ​ക​ളും ഇ​നി​യൊ​റ്റ വെബ്​ പോ​ർ​ട്ട​ലി​ൽ ​നി​ന്ന്​ ല​ഭി​ക്കും - പേര് "സൗ​ദി വി​സ" https://visa.visitsaudi.com/ സൗദി വിദേശകാര്യ മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ ഡി​ജി​റ്റ​ൽ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇതെന്ന് ഇക്കാര്യം പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യ നിർവഹണ സഹമ​ന്ത്രി അ​ബ്​​ദു​ൽ ഹാ​ദി അ​ൽ​മ​ൻ​സൂ​രി വിശദീകരിച്ചു. "ഡി​ജി​റ്റ​ൽ ഗ​വ​ൺ​മെൻറ്​ ഫോ​റം 2023" പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഏർപ്പെടുത്തിയ എല്ലാതരം വിസകൾക്കുമുള്ള ഏ​കീ​കൃ​ത ദേ​ശീ​യ പ്ലാ​റ്റ്ഫോം ആണ് "സൗദി വിസ". അമ്പതിലേറെ വിവിധ സർക്കാർ വകുപ്പുകൾ ചേർന്നുള്ള സംവിധാനമാണ് ഇത്.
മുപ്പതിലേറെ മ​ന്ത്രാ​ല​യ​ങ്ങ​ൾ, വകുപ്പുകൾ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ ബ​ന്ധി​പ്പി​ച്ചു കൊണ്ടുള്ള ദേ​ശീ​യ പ​ങ്കാ​ളി​ത്ത ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​ഫോ​റം ആയ "സൗദി വിസ" രാജ്യത്തിന്റെ അഭിമാന മാർഗ്ഗരേഖയായ "വി​ഷ​ൻ 2030" ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന്റെ ഭാഗം കൂടിയാ​ണെ​ന്നും രണ്ടാമത് ഡിജിറ്റൽ ഗവണ്മെന്റ് ഫോറം പരിപായിൽ അൽമൻസൂരി തുടർന്നു.
ഹ​ജ്ജ്, ഉം​റ, ബി​സി​ന​സ്, ഫാ​മി​ലി വി​സി​റ്റ്, തൊ​ഴി​ൽ തു​ട​ങ്ങി എ​ല്ലാ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള വി​സ​ക​ളും പുതിയ സംയോജിത ​പോ​ർ​ട്ട​ലി​ലൂ​ടെ ലഭിക്കും.
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വ് മുതൽ 92 വ​ർ​ഷങ്ങളായി തുടരുന്ന സൗദി വിസ നടപടികളിൽ ഒരു ചരിത്രപരമായ പൊളിച്ചെഴുത്താണ് പുതിയ നീക്കത്തിലൂടെ ഉണ്ടായിരിക്കുന്നത്.
നേ​ര​ത്തെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​ 45 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി​രു​ന്ന സ്ഥാനത്തു ഇ​പ്പോ​ൾ അ​പേ​ക്ഷ സ്വീ​ക​രി​ച്ച്​ 60 സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ വി​സ ഇ​ന്ന്​ ഇ​ഷ്യൂ ചെ​യ്യാ​ൻ ക​ഴി​യുമെന്നും വിദേശകാര്യ സഹമന്ത്രി വിശദീകരിച്ചു.
വി​സ ഇ​ഷ്യൂ ചെ​യ്യ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ സ്വ​മേ​ധ​യാ പൂ​ർ​ത്തി​യാ​കും. ഏ​തൊ​ക്കെ വി​സ​ക​ൾ ല​ഭ്യ​മാ​ണെ​ന്ന് അ​റി​യാ​ൻ അ​പേ​ക്ഷ​ക​നെ സ​ഹാ​യി​ക്കു​ന്ന ഒ​രു സ്​മാ​ർ​ട്ട് സെ​ർ​ച്ച് എ​ൻ​ജി​ൻ, വി​സ​ക​ൾ ന​ൽ​കു​ന്ന​തി​നും പി​ന്നീ​ട് വീ​ണ്ടും അ​പേ​ക്ഷി​ക്കു​ന്ന​തി​നും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന അ​പ്​ഡേ​റ്റ് ചെ​യ്​ത വ്യ​ക്തി​ഗ​ത ഫ​യ​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് സാ​​ങ്കേ​തി​ക സം​വി​ധാ​നം ഉപയോഗിച്ച് കൊണ്ടുള്ളതാണ് വിസാ അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സാധുതാ പരിശോധന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us